Image

ജൂണ്ടലപ്പ് മലയാളി അസോസിയേഷന്‍ ഓണാഘോഷ പരുപാടികള്‍ സെപ്റ്റംബര്‍ 14 -ന്

Published on 07 September, 2013
ജൂണ്ടലപ്പ് മലയാളി അസോസിയേഷന്‍ ഓണാഘോഷ പരുപാടികള്‍ സെപ്റ്റംബര്‍ 14 -ന്
പെര്‍ത്ത് : നഗരത്തിന്റെ വടക്കുള്ള പ്രധാന മലയാളി കുടിയേറ്റ ഗ്രാമമായ ജൂണ്ടലപ്പിലെ മലയാളികളുടെ ഓണാഘോഷ പരുപാടികള്‍ സെപ്റ്റംബര്‍ 14 -ന് സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ജിം ജോര്‍ജും സെക്രട്ടറി ജിപ്‌സണ്‍ അലക്‌സും അറിയിച്ചു.

രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു വരെ ബിയൂമാരിസ് കമ്യുണിറ്റി ഹാളില്‍ നടക്കുന്ന മുഴുദിന ആഘോഷങ്ങളില്‍ കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒട്ടനവധി രസകരമായ മത്സരങ്ങളില്‍ പങ്കു ചേരും. ഉച്ചക്ക് തൂശനിലയില്‍ വിളമ്പുന്ന വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് കലാ പരിപാടികളും വാശിയേറിയ വടംവലി മത്സരവും ആഘോഷങ്ങള്ക്ക് കൊഴുപ്പേകും. 

ആഘോഷങ്ങളില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ 0426818164, 0433251336 എന്നീ നമ്പരില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.പി. ഷിബു

ജൂണ്ടലപ്പ് മലയാളി അസോസിയേഷന്‍ ഓണാഘോഷ പരുപാടികള്‍ സെപ്റ്റംബര്‍ 14 -ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക