Image

സിഡ്‌നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ എട്ടുനോമ്പു പെരുന്നാള്‍ ആചരിച്ചു

Published on 08 September, 2013
സിഡ്‌നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ എട്ടുനോമ്പു പെരുന്നാള്‍ ആചരിച്ചു
സിഡ്‌നി: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള പരി. ദൈവമാതാവിന്റെ നാമത്തിലുള്ള എട്ടുനോമ്പു പെരുനാള്‍ ഈ വര്‍ഷവും വിപുലമായി ആചരിച്ചു. 

സെപ്റ്റംബര്‍ ഏഴിന് (ശനി) മര്‍ത്തമറിയം സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തപെട്ട റിട്രീറ്റിനും ഉപവാസ പ്രാര്‍ഥനക്കും ഇടവക വികാരി ഫാ. തോമസ് വര്‍ഗീസ് നേതൃത്വം നല്‍കി. റിട്രീറ്റ് വിശ്വാസികള്‍ക്ക് അനുഗ്രഹപ്രദമായി. തുടര്‍ന്ന് വൈകുന്നേരം സന്ധ്യാനമസ്‌കാരവും റാസയും നടന്നു. 

സമാപനദിവസമായ സെപ്റ്റംബര്‍ എട്ടിന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം റാസയും ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാര്‍ഥനയും നടന്നു. 'പരി. ദൈവ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ' എന്ന പ്രാര്‍ഥനയുമായി ഈ വര്‍ഷവും പതിവുപോലെ നൂറു കണക്കിനു വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയിലും റാസയിലും സംബന്ധിച്ചു. തുടര്‍ന്ന് നേര്‍ച്ചയും സ്‌നേഹവിരുന്നോടും കൂടി പെരുന്നാള്‍ സമാപിച്ചു. 

ഇടവക വികാരി ഫാ. തോമസ് വര്‍ഗീസും കമ്മിറ്റി അംഗങ്ങളും പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട് : സുജീവ് വര്‍ഗീസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക