Image

ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ്സ് അസ്സോസിയേഷന്‍ രൂപീകരിച്ചു (AIBA)

Published on 09 September, 2013
ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ്സ് അസ്സോസിയേഷന്‍ രൂപീകരിച്ചു (AIBA)
മെല്‍ബണ്‍: ഓസ്‌ട്രേലിയായില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട്  AIBA (ഐബാ) രൂപീകരിച്ചു. വളരെ നാളുകളായി ഈ രംഗത്ത്  പ്രവര്‍ത്തിക്കുന്ന ഉടമകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാനുള്ള സംരംഭത്തിന്റെ തുടക്കമാണ് ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ്സ് അസ്സോസിയേഷന്‍.
മെല്‍ബണ്‍, കാന്‍ബറ, സിഡ്‌നി, ബ്രിസ്ബയിന്‍, ഡാര്‍വിന്‍, അഡലയിഡ്, പെര്‍ത്ത് തുടങ്ങിയ പ്രദേശങ്ങളിലെ മലയാളി ബിസ്സ്‌നെസുകാരും ഹോട്ടല്‍ ട്രേഡിംഗ് രംഗത്തുള്ളവരും, റിയല്‍എസ്‌റ്റേറ്റ്, ബില്‍ഡിംഗ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നേഴ്‌സിംഗ് കോളേജുകള്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളിലെ  സംരംഭകരെയും ഒരു ചരടില്‍ കോര്‍ക്കുന്ന കണ്ണിയാണ് AIBA   ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയായില്‍ ഇരുരാജ്യ ബന്ധ കച്ചവടം നടത്തുന്നവരും ഐബായില്‍ അംഗംങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് australiaindiabusiness@gmail  എന്ന ഇമെയിലിലോ  0411 527 988, 0481 522 699  എന്നീ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക