Image

സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സണ്‍ഡേസ്‌കൂള്‍ വാര്‍ഷികവും ഓണഘോഷവും നടത്തി

Published on 11 September, 2013
സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സണ്‍ഡേസ്‌കൂള്‍ വാര്‍ഷികവും ഓണഘോഷവും നടത്തി
കാന്‍ബറ: വാഗവാഗ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സണ്‍ഡേസ്‌കൂള്‍ വാര്‍ഷികവും ഓണാഘോഷവും നടത്തി.
ഫാ. വര്‍ഗീസ് മണിയംപ്രായിലിന്റെ കാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയ്ക്കുശേഷം ഓണസദ്യ നടന്നു.

ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഫാ. വര്‍ഗീസ് മണിയംപ്രായില്‍ നിര്‍വഹിച്ചു. സണ്‍ഡേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിനോദ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. വാഗ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോയ്കുട്ടി മാത്യു, കോണ്‍ഗ്രിഗേഷന്‍ ട്രസ്റ്റി ജോണ്‍ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

കുട്ടികളുടെയും മാതാപിതാക്കളുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി. 

ജോണ്‍സണ്‍ ജോര്‍ജ്, എബി ജോണ്‍ പുതുവന, കുര്യന്‍ മാത്യു, അനൂപ് തോമസ് പോത്തന്‍, സണ്‍ഡേസ്‌കൂള്‍ അധ്യാപകരായ ജീവ ജോയിക്കുട്ടി, റിംഷ ജോണ്‍, ജീവ ഡാര്‍ലി ജോണ്‍സണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക