Image

ജ്വാലോത്സവ് 2013 നവംബര്‍ ഒമ്പതിന് ബ്രിസ്ബനില്‍

Published on 11 September, 2013
ജ്വാലോത്സവ് 2013 നവംബര്‍ ഒമ്പതിന് ബ്രിസ്ബനില്‍
ബ്രിസ്ബന്‍: ചെറിയ കാലയളവിനുള്ളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രവാസികളുടെ കലവറയില്ലാത്ത പിന്തുണ ആര്‍ജിച്ച ജ്വാല ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി അതിന്റെ ഔപചാരിക ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. 

ജ്വാലോത്സവ് 2013 എന്ന പേരിട്ട ഈ പരിപാടി നവംബര്‍ ഒമ്പതിന് കാവന്‍ഡിഷ് റോഡിലെ സ്റ്റേറ്റ് ഹൈസ്‌കൂള്‍ ഹാളില്‍ നടക്കും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിക്കും. 

മികവാര്‍ന്ന ഒട്ടേറെ കലാ, സാംസ്‌കാരിക പരിപാടികള്‍ക്ക് വേദിയാകുന്ന ചടങ്ങ് മലയാളികളുടെ കലാമാമാങ്കമാക്കി തീര്‍ക്കാനുള്ള പരിശ്രമത്തിലാണ് സംഘാടകര്‍. പ്രസാദ് പീറ്റര്‍ കണ്‍വീനറായുള്ള പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.പി. ജഗ്ജീവ് കുമാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക