Image

ടൂംബയില്‍ ഓണാഘോഷവും വടംവലി മത്സരവും സെപ്റ്റംബര്‍ 14ന്

Published on 12 September, 2013
ടൂംബയില്‍ ഓണാഘോഷവും വടംവലി മത്സരവും സെപ്റ്റംബര്‍ 14ന്
ബ്രിസ്ബന്‍: ടൂംബ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓണാഘോഷവും വടംവലി മത്സരവും സെപ്റ്റംബര്‍ 14ന് (ഞായര്‍) ടൂംബയില്‍ നടക്കും. 

സെവന്‍ മാത്യു സ്ട്രീറ്റില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ഓണാഘോഷ പരിപാടികള്‍. 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വടംവലി, കബഡി മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. 

വടംവലി മത്സര ജേതാക്കള്‍ക്ക് ബിരിയാണി ഹട്ട്, ചട്‌നി മേരി, അനര്‍ലി മലബാര്‍ സെന്റര്‍, ടോണിയോ ലോയേഴ്‌സ്, പോള്‍ വര്‍ഗീസ്, ബിനോയി ചാക്കോ എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫികളും കാഷ് അവാര്‍ഡും ലഭിക്കുമെന്ന് ഭാരവാഹികളായ ജോഷി ജോര്‍ജ്, ഷിജു, ബെന്നി എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക