Image

മേഴ്‌സി രവിയുടെ നാലാമത് ചരമവാര്‍ഷികം ഒഐസിസി സിഡ്‌നി ആചരിച്ചു

Published on 12 September, 2013
മേഴ്‌സി രവിയുടെ നാലാമത് ചരമവാര്‍ഷികം ഒഐസിസി സിഡ്‌നി ആചരിച്ചു
കാംപല്‍ടൗണ്‍ (സിഡ്‌നി): ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സിഡ്‌നിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം മുന്‍ എംഎല്‍എയും ഐഎന്‍ടിയുസി വനിതാ വിഭാഗം പ്രസിഡന്റുമായിരുന്ന മേഴ്‌സി രവിയുടെ നാലാമത് ചരമവാര്‍ഷികം ആചരിച്ചു. 

സിഡ്‌നിയിലെ കാംപല്‍ടൗണില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കോശി ജേക്കബ് അധ്യക്ഷത വഹിച്ചു ഒഐസിസി നാഷണല്‍ ലീഡര്‍ ജോസ് വാരാപ്പുഴ, ഒഐസിസി സിഡ്‌നി വൈസ് പ്രസിഡന്റ് കെ.ജി സജീവ് എന്നിവര്‍ മേഴ്‌സി രവിയെ അനുസ്മരിച്ച് പ്രസംഗിച്ചു. ഒഐസിസി സിഡ്‌നി കമ്മിറ്റി അംഗം ഷാജിമോന്‍ ജേക്കബ് നന്ദി രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക