Image

വെസ്റ്റേണ്‍ സിഡ്‌നി മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി

Published on 12 September, 2013
വെസ്റ്റേണ്‍ സിഡ്‌നി മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി
സിഡ്‌നി: വെസ്റ്റേണ്‍ സിഡ്‌നി മലയാളി അസോസിയേഷന്റെ (വെസ്മ) നേതൃത്വത്തില്‍ വെന്റ് വര്‍ത്ത്‌വില്ലില്‍ റെഡ്ഗം സെന്ററില്‍ ഓണാഘോഷം പ്രൗഡഗംഭീരമായി ആഘോഷിച്ചു. 

ആഘോഷത്തോടനുബന്ധിച്ച് നടത്തിയ വടംവലി മത്സരം, കുട്ടികളുടെ കായിക വിനോദ മത്സരങ്ങള്‍, വ്യത്യസ്തങ്ങളായ കാലാപരിപാടികള്‍, ഓണസദ്യ എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടന്നു. 

അഞ്ഞൂറിലധികം പേര്‍ പങ്കെടുത്ത ഓണാഘോഷം കുട്ടികളുടെ വിനോദ കായിക മത്സരങ്ങളോടെ രാവിലെ 11ന് ആരംഭിച്ചു. വൈകുന്നേരം നാലിന് നടന്ന വാശിയേറിയ വടംവലി മത്സരം കാണികളില്‍ ആവേശമുണര്‍ത്തി. കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് തമ്പി വര്‍ഗീസ് സ്വാഗതം ആശംസിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അരുണ്‍ കുമാര്‍ ഗോയല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ വെബ്‌സൈറ്റിന്റെ www.wesma.con.au  ഉദ്ഘാടനം അല്‍ക്ക ഗോയല്‍ നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന കലാപരിപാടികളില്‍ പാട്ടുകളും നൃത്തച്ചുവടുകളും മനോഹരമാക്കിയ വേദിയില്‍ കുട്ടികള്‍ അവതരിപ്പിച്ച സ്‌കിറ്റും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. കോമരവും കാവടിയും മോഹിനിയാട്ടവുമൊക്കെയായി വന്ന മാവേലിയും കാണികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു. 

പരിപാടികളില്‍ പങ്കെടുത്ത ഏവര്‍ക്കും വെസ്മയെ പ്രതിനിധീകരിച്ച് ദിവ്യ ബിനോയ് നന്ദി പറഞ്ഞു. 

റിപ്പോര്‍ട്ട്: ലിജോ ഡെന്നീസ്

വെസ്റ്റേണ്‍ സിഡ്‌നി മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക