Image

സിഡ്‌നിയില്‍ ഉപവാസ ധ്യാനം സെപ്റ്റംബര്‍ 21ന്

Published on 13 September, 2013
സിഡ്‌നിയില്‍ ഉപവാസ ധ്യാനം സെപ്റ്റംബര്‍ 21ന്
സിഡ്‌നി: പ്രശസ്ത കുടുംബ നവീകരണ ശുശ്രൂഷകനും വചനപ്രഘോഷകനുമായ ബ്രദര്‍ ജിജിമോന്‍ ജോസഫ് കുഴിവേലില്‍ നയിക്കുന്ന ഏകദിന ഉപവാസ ധ്യാനം സെപ്റ്റംബര്‍ 21ന് (ശനി) നടക്കും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയാണ് ധ്യാനം. സീറോ മലബാര്‍  woolayong  രൂപത ചാപ്‌ളെയിന്‍ ഫാ. തോമസ് ആലുക്കയുടെ നേതൃത്വത്തില്‍ സിഡ്‌നിയില്‍ നടക്കും. 

തോമസ് മൂര്‍ കാത്തലിക് ചര്‍ച്ച്, 43, 43, Acucia Ave, Rusc ല്‍ ആണ് ധ്യാനം നടക്കുക. എല്ലാ മൂന്നാമത്തെ ശനിയാഴ്ചയും Rusc  ല്‍ ഉപവാസ ധ്യാനവും നടക്കും. 

ജപമാല, കരുണക്കൊന്ത, ദൈവസ്തുതി, ആരാധന, വചന പ്രഘോഷണം, വി. കുര്‍ബാനയുടെ ആരാധന, കുമ്പസാരം, മാതാവിന്റെ നൊവേന, വി. കുര്‍ബാന, കൗണ്‍സിലിംഗ്, രോഗശാന്തി ശുശ്രൂഷ, അഭിഷേക പ്രാര്‍ഥന തുടങ്ങിയ ശുശ്രൂഷകളാണ് ധ്യാനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. 

ദൈവത്തെ ആരാധിക്കാനും നമ്മുടെയും മറ്റുള്ളവരുടേയും ആവശ്യങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്ന ശുശ്രൂഷയില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലെയിന്‍ ഫാ. തോമസ് ആലക്കയും കോഓര്‍ഡിനേറ്റര്‍ ബെറ്റി തലോടിയും അറിയിച്ചു.

സിഡ്‌നിയില്‍ ഉപവാസ ധ്യാനം സെപ്റ്റംബര്‍ 21ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക