Image

മെല്‍ബണില്‍ എസ്‌വിഡി മിഷന്‍ ദിനവും മാതാവിന്റെ ജനനത്തിരുനാളും ആഘോഷിച്ചു

Published on 13 September, 2013
മെല്‍ബണില്‍ എസ്‌വിഡി മിഷന്‍ ദിനവും മാതാവിന്റെ ജനനത്തിരുനാളും ആഘോഷിച്ചു
മെല്‍ബണ്‍: മെല്‍ബണില്‍ എസ് വിഡി മിഷന്‍ ദിനവും പരി. കന്യാകമറിയത്തിന്റെ ജനനത്തിരുനാളും ആഘോഷിച്ചു. സെപ്റ്റംബര്‍ ഏഴിന് ഉച്ചകഴിഞ്ഞ് 3.30ന് ബോക്‌സ് ഹില്ലിലെ ക്ലാര തിയോളജിക്കല്‍ സ്റ്റഡി സെന്ററില്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ ക്രിസ്തീയ സഭയുടെ സ്വാധീനം എന്ന വിഷയത്തില്‍ ഒരു പ്രഭാഷണം നടത്തി. റവ. ഫാ. ജോസഫ് മുണ്ടനാനിക്കല്‍ പ്രഭാഷണത്തിന് നേതൃത്വം നല്‍കി. ലൂഥറന്‍ സഭയിലെ മോനിക്ക ജ്യോത്സന മെലന്‍ക് തോണ്‍ എന്നിവര്‍ സഹപ്രഭാഷകരായിരിരുന്നു. സിസ്റ്റര്‍ സരിത കുരീക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ഡോറിഷ് മാരു കോളജിലെ പ്രഫ. റവ. ഫാ. ജേക്കബ് കാവുങ്കല്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ ഓസ്‌ട്രേലിയയിലെ വിവിധ സംസ്‌കാരത്തില്‍നിന്നുള്ളവര്‍ പങ്കെടുത്തു. 

തൂടര്‍ന്ന് വൈകുന്നേരം 6.15ന് മാതാവിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ച് കുര്‍ബാന, സ്‌നേഹവിരുന്ന്, സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക