Image

മെല്‍ബണില്‍ മാതാവിന്റെ ജനനത്തിരുനാള്‍ ആഘോഷിച്ചു

Published on 13 September, 2013
മെല്‍ബണില്‍ മാതാവിന്റെ ജനനത്തിരുനാള്‍ ആഘോഷിച്ചു
ആര്‍ഡിയര്‍(ഓസ്‌ട്രേലിയ): സീറോ മലബാര്‍ സഭ വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ പരി. കന്യാകമറിയത്തിന്റെ ജനനത്തിരുനാളും എട്ടു നോമ്പു സമാപനവും വിപുലമായി ആഘോഷിച്ചു. ആര്‍ഡിയര്‍ ക്യൂന്‍ ഓഫ് ഹെവന്‍ ചര്‍ച്ചില്‍ ഇടവകാംഗങ്ങള്‍ എട്ടു ദിവസത്തെ പ്രത്യേക പ്രാര്‍ഥനയും നോമ്പും അനുഷ്ഠിച്ചാണ് പെരുന്നാളിനായി വിശ്വാസികള്‍ ഒരുങ്ങിയത്. 

മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടേയും അകമ്പടിയോടെ നീങ്ങിയ പ്രദക്ഷിണം തദ്ദേശിയര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരുന്നു. റവ. ഫാ. സാബു അടിമാക്കിയിലിന്റെ നേതൃത്വത്തില്‍ പെരുന്നാള്‍ കുര്‍ബാനയും പ്രസുദേന്തി വാഴ് വും മാതാവിന്റെ മുടി എഴുന്നള്ളിക്കലും അമ്പ് അടിമ, കുര്‍ബാന ചൊല്ലിക്കല്‍, നേര്‍ച്ചവിളമ്പ് എന്നിവ പെരുന്നാളിന്റെ ഭാഗമായി നടന്നു. 

യുടിഎസ്എവിയും എംഎസ് സിഎയും ഒരുക്കിയ ചെണ്ടമേളവും മാള്‍ട്ട ബാന്‍ഡ് ഗ്രൂപ്പിന്റെ ബാന്‍ഡ് മേളവും പ്രകാശാലങ്കാരവും സ്‌നേഹവിരുന്നും എല്ലാം തിരുനാളിന്റെ നറവിന് വിശ്വാസികള്‍ പ്രാര്‍ഥനാനിര്‍ഭരായി. 

സീറോ മലബാര്‍ മെല്‍ബണ്‍ ചാപ്ലെയിന്‍ റവ. ഫാ. പീറ്റര്‍ കാവുംപുറും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക