കുവൈറ്റ്: കായിക മത്സരങ്ങളിലൂടെ ദേശീയോദ്ഗ്രഥനം എന്ന സന്ദേശമുയര്‍ത്തി മുസ് ലിം
കേരളത്തിന്റെ നവോത്ഥാന നായകനും മുന്‍ മുഖ്യമന്ത്രിയുമായ സി.എച്ച് മുഹമ്മദ്
കോയയുടെ സ്മരണക്കായി സി.എച്ച്. മെമ്മോറിയല്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള
ഓള് ഇന്ത്യ ഓപ്പണ്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതായി കെഎംസിസി
ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ 14ന് വൈകുന്നേരം നാലിന് അല്‍ നാസര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫുട്ബോള്‍ മാമാങ്കം നാലു വെള്ളിയാഴ്ചകളിലെ നോക്കൗട്ട് മത്സരങ്ങള്‍ക്കുശേഷം വലിയ പെരുന്നാള്‍ പിറ്റേന്ന് നടക്കുന്ന മുഴുദിന സ്പോര്‍ട്സ് ഡേയോടെ സമാപിക്കും.
ഫൈനല്‍, ലൂസേഴ്സ് ഫൈനല്‍ മത്സരങ്ങളും അന്നു നടക്കും. കുവൈറ്റിലെ എല്ലാ ഇന്ത്യന്‍ ടീമുകള്‍ക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. അന്താരാഷ്ട്ര ഫുട്ബോള്‍ നിയമങ്ങളനുസരിച്ച് തികച്ചും പ്രഫഷണല്‍ ആയി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ അംഗീകൃത റഫറിമാര്‍ കളി നിയന്ത്രിക്കും.
ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം സി.എച്ച് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് എംപി എം.കെ. രാഘവന് നിര്‍വഹിച്ചു. ഒരേ ഇന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുന്ന രീതിയിലാണ് എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള ടീമുകളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്റ് നടത്തുന്നത്.
ചെയര്മാന് സെയിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍, പ്രസിഡന്റ് ഷറഫുദീന്‍ കണ്ണോത്ത്, ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത, ട്രഷറര്‍ നസീര്‍ ഖാന് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
ടൂര്‍ണമെന്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്: മുസ്തഫ 66176834, സലിം കോട്ടയില്‍ 97243928, ഇഖ്ബാല്‍ മാവിലാടം 66323116.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല