Image

ഓസ്ട്രേലിയൻ മലയാളികൾക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓണാശംസ

അരുണ്‍ പാലക്കലോടി Published on 16 September, 2013
ഓസ്ട്രേലിയൻ മലയാളികൾക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓണാശംസ

മെൽബൺ: ഓസ്ട്രേലിയൻ മലയാളികൾക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓണാശംസ. മെല്ബണിൽ നിന്ന് സം പ്രേക്ഷണം ചെയ്യുന്ന റേഡിയോ മലയാളത്തിലൂടെയാണ്‌ ഓസ്ട്രേലിയൻ മലയാളികൾക്കുള്ള ആശംസ മുഖ്യമന്ത്രി അറിയിച്ചത്.

മലയാളികളെ ഒന്നിപ്പിച്ച് നിർത്തുന്ന രണ്ട് പ്രധാന ഘടകങ്ങൾ ഓണവും മലയാള ഭാഷയും ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തെ എല്ലാ രാജ്യങ്ങളിലും തന്നെ മലയാളികൾ ചെന്നെത്തിയിട്ടുണ്ട്‌. അതുകൊണ്ട് തന്നെ ഓണം ഒരു ആഗോള ആഘോഷം ആയിരിക്കുകയാണ്‌. ;അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയയുടെ നിയുക്ത പ്രധാനമന്ത്രി ടോണി അബ്ബോട്ടും ഓസ്ട്രേലിയൻ മലയാളികളുടേ സ്വരമായി മാറിക്കഴിഞ്ഞ റേഡിയോ മലയാളത്തിലൂടെ കഴിഞ്ഞ ദിവസം ഓണാശംസ അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ആശംസ ഇവിടെ നിന്നും ലഭ്യമാണ്‌.
 
 
വാർത്ത : അരുണ്‍ പാലക്കലോടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക