Image

ഓസ്‌ട്രേലിയയിലെ നിയുക്ത പ്രധാനമന്ത്രി ടോണി അബോട്ട് മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു.

Published on 16 September, 2013
 ഓസ്‌ട്രേലിയയിലെ നിയുക്ത പ്രധാനമന്ത്രി  ടോണി അബോട്ട് മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു.
കാന്‍ബറ: ഓസ്‌ട്രേലിയയിലെ പ്രധാന മലയാളം റേഡിയോ ആയ റേഡിയോ മലയാളത്തിന് നല്‍കിയ സന്ദേശത്തിലൂടെയാണ് നിയുക്ത പ്രധാനമന്ത്രി ടോണി അബോട്ട് മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്.

ലോകത്തെമ്പാടുമുള്ള മലയാളികള്‍ ആഘോഷിക്കുന്ന ഓണം, കുടുംബാംഗങ്ങളും സുഹൃത്തുക്കളും സമൂഹവും ഒന്നിച്ചു സമയം ചെലവഴിക്കുന്ന മഹത്തായ ആഘോഷവേളയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും, ഇന്ത്യയുടെ സമ്പന്നമായ പൈതൃകം ഓസ്‌ട്രേലിയയുടെ വളര്‍ച്ചയ്ക്കു വലിയ സംഭാവനകളാണ് നല്‍കിയതെന്ന കാര്യം ഈയവസരത്തില്‍ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1788 മുതല്‍ കുടിയേറ്റ സമൂഹമായ ഓസ്‌ട്രേലിയയുടെ സാംസ്‌കാരിക വളര്‍ച്ചയ്ക്ക് ഇന്ത്യക്കാരുടെ സംഭാവനകള്‍ വലുതാണെന്നും അബോട്ട് സന്ദേശത്തില്‍ അഭിപ്രായപ്പെടു.

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കായി ആരഭിച്ച, റേഡിയോ മലയാളത്തിനു ടോണി അബോട്ട് നല്കിയ സന്ദേശത്തിന്റെ പൂര്‍ണ്ണ രൂപം.

വാര്‍ത്ത : അരുണ്‍ മാത്യു 

 ഓസ്‌ട്രേലിയയിലെ നിയുക്ത പ്രധാനമന്ത്രി  ടോണി അബോട്ട് മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു.
 ഓസ്‌ട്രേലിയയിലെ നിയുക്ത പ്രധാനമന്ത്രി  ടോണി അബോട്ട് മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക