Image

മാള്‍വേന്‍ മലയാളി കമ്യൂണിറ്റി ഓണാഘോഷം നടത്തി

Published on 17 September, 2013
മാള്‍വേന്‍ മലയാളി കമ്യൂണിറ്റി ഓണാഘോഷം നടത്തി
മെല്‍ബണ്‍: മാള്‍വേന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാള്‍വേന്‍ മലയാളി കമ്യൂണിറ്റിയുടെ ഓണാഘോഷപരിപാടികള്‍ വിവിധ കലാപരിപാടികളോടെ കൊണ്ടാടി. 

വൈകുന്നേരം അഞ്ചിന് മാള്‍വേനിലെ സെന്റ് ജോണ്‍സ് ഹാളില്‍ പൂക്കളം ഒരുക്കി ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വടംവലി, കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍, മാജിക് ഷോ, ഓണസദ്യ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. 

മാള്‍വനിലെ മുഴുവന്‍ മലയാളികളും കേരളീയതനിമയില്‍ ആഘോഷങ്ങള്‍ക്ക് എത്തിയത് സംഘാടകരുടെ മികവിന്റെ തെളിവായി. 

രമേശ് പിട്ടന്‍ നേതൃത്വം നല്‍കുന്ന പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍ ഷാജന്‍ ജോര്‍ജ് ആയിരുന്നു. തോമസുകുട്ടി ജോസ്, അനില്‍, അജി, ജോസഫ്, തമ്പി, ജോര്‍ജി, ഐസി, സഞ്ജയ് എന്നിവര്‍ ഓണാഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

മാള്‍വേന്‍ മലയാളി കമ്യൂണിറ്റി ഓണാഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക