Image

ഹാമില്‍ട്ടണില്‍ കേരള സമാജം ഓണാഘോഷം നടത്തി

Published on 17 September, 2013
ഹാമില്‍ട്ടണില്‍ കേരള സമാജം ഓണാഘോഷം നടത്തി
ഹാമില്‍ട്ടണ്‍: ന്യൂസിലാന്‍ഡിലെ ഹാമില്‍ട്ടന്‍ കേരള സമാജം ഓണാഘോഷം നടത്തി. കായിക കാലാപ്രകടനങ്ങള്‍ നുറുകണക്കിന് നിറഞ്ഞസദസിനെയും ആവേശത്തിലാക്കി. സമാജം പ്രസിഡന്റ് ജോര്‍ജ് ചെറിയാന്‍ ഇടയാറന്മുള ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. രാവിലെ ആരംഭിച്ച കായിക മല്‍സരങ്ങള്‍ വാശിയേറിയവടം വലിയോടെ അവസനിച്ചു. 

ഓണസദ്യയ്ക്കുശേഷം നടന്ന കാലാ പ്രകടനങ്ങള്‍ നിറഞ്ഞസദസിനെ ആവേശത്തിലാക്കി സിമോണ്‍ ആന്‍ഡ് കൃഷ്ണ പ്രിയ ഒരുക്കിയ കുട്ടികളുടെ പ്രകടനം നിറഞ്ഞ സദസ് കൈയടിയോടെ സ്വീകരിച്ചു. 

മാണിക്കുഞ്ഞ് ആശാന്‍ ഒരുക്കിയ മാര്‍ഗംകളി, ടോജാന്‍ ആന്‍ഡ് സോജി ഒരുക്കിയ നാടന്‍ പാട്ട്, സ്റ്റെഫി ആന്‍ഡ് സ്റ്റെഫി ഒരുക്കിയ തിരുവാതിര, ജമേഷ് ആന്‍ഡ് ടീം അവതരിപ്പിച്ച കോമഡി സ്‌കിറ്റ്, ജോര്‍ജ് ചെറിയാന്‍ ഇടയാറന്മുള ക്യാപ്റ്റന്‍ ആയുള്ള വളളംകളിയും ഓണാഘോഷത്തെ ആവേശഭരിതമാക്കി.

വിജയികള്‍ക്കുള്ള സമ്മാനദാനം ജീവന്‍ മാത്യൂസ് നിര്‍വഹിച്ചു. ജേക്കബ് ജെയിംസ്, നിജോ സണ്ണി, ബിനോയ് ബേബി, ബ്രിട്ടോ ജോണ്‍, ബിജു അഗസ്റ്റിന്‍, രാജേഷ് കുമാര്‍, ജമേഷ് ജെയിംസ്, ടോജന്‍ ആന്റണി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃതം നല്‍കി.

റിപ്പോര്‍ട്ട്: സണ്ണി ഇടയാറന്മുള

ഹാമില്‍ട്ടണില്‍ കേരള സമാജം ഓണാഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക