Image

ഓസ്‌ട്രേലിയയില്‍ രോഗികളായ യുവതികളെ പീഡിപ്പിച്ച മലയാളി ഡോക്ടര്‍ കുറ്റക്കാരന്‍

Published on 17 September, 2013
ഓസ്‌ട്രേലിയയില്‍ രോഗികളായ യുവതികളെ പീഡിപ്പിച്ച മലയാളി ഡോക്ടര്‍ കുറ്റക്കാരന്‍
മെല്‍ബണ്‍: രോഗികളായ സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസില്‍ മലയാളി ഡോക്ടര്‍ കുറ്റക്കാരനാണെന്ന് ഓസ്‌ട്രേലിയന്‍ സുപ്രീം കോടതി വിധിച്ചു. ഡോ. മനു ഗോപാല്‍ മാമ്പിള്ളി (39) ആണ് കേസിലെ പ്രതി. രണ്ടാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കുറ്റക്കാനാണെന്ന് കോടതി കണെ്ടത്തിയത്. മനുവിനുള്ള ശിക്ഷ കോടതി പിന്നീട് പ്രഖ്യാപിക്കും.

മാര്‍ച്ച് ഒന്നിനാണ് സംഭവവുമായി ബന്ധപ്പെട്ട് മനു അറസ്റ്റിലായത്. കേസില്‍ അറസ്റ്റിലാകുമെന്ന് മനസിലാക്കിയ മനു പോലീസിനെ വെട്ടിച്ച് കൊച്ചിയിലേക്ക് കടക്കാന്‍ മെല്‍ബണ്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടിയിലായത്. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വയറുവേദനയെ തുടര്‍ന്ന് ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയ രണ്ടു യുവതികളെയാണ് മനു പീഡിപ്പിച്ചത്. സംഭവത്തില്‍ യുവതികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മനു പിടിയിലായത്.

ഓസ്‌ട്രേലിയയില്‍ രോഗികളായ യുവതികളെ പീഡിപ്പിച്ച മലയാളി ഡോക്ടര്‍ കുറ്റക്കാരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക