Image

സിഡ്‌നിയില്‍ ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം നടത്തി

Published on 17 September, 2013
സിഡ്‌നിയില്‍ ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം നടത്തി
സിഡ്‌നി: ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്റ്‌സ് അസോസിയേഷന്‍ (അമ്മ) ഓണാഘോഷം നടത്തി. സെപ്റ്റംബര്‍ 15ന് (ഞായര്‍) ലിട്കം മേരി മാക്ലോപ് ഹാളിലാണ് ആഘോഷപരിപാടികള്‍ നടന്നത്. 

വിവിധ കലാപരിപാടികളോടെ ആരംഭിച്ച ഓണാഘോഷം മാവേലി മന്നന്റെ വരവോടെ കൂടുതല്‍ ആകര്‍ഷകമായി. ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിനോദ കായിക മത്സരങ്ങള്‍ നാട്ടിലെ ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്നവയായിരുന്നു. നൂറിലധികം പേര്‍ പങ്കെടുത്ത ഓണാഘോഷത്തില്‍ അസോസിഷന്‍ പ്രസിഡന്റ് സുനു മുഖ്യാതിഥിയായിരുന്നു. മത്സരങ്ങളില്‍ വിജയികള്‍ക്ക് അേേദ്ദഹം സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെക്രട്ടറി ജസ്റ്റിന്‍ ആബേല്‍ ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടത്തി. ഓണാഘോഷം മധുരിക്കുന്ന ഓര്‍മ തീര്‍ത്ത ഏവര്‍ക്കും ഷീബ ജസ്റ്റിന്‍ നന്ദി പറഞ്ഞു. 

റിപ്പോര്‍ട്ട്: ഫെയിന്‍സന്‍ ഫ്രാന്‍സിസ്‌

സിഡ്‌നിയില്‍ ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക