Image

ഗോസ്‌ഫോര്‍ഡില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു

Published on 18 September, 2013
ഗോസ്‌ഫോര്‍ഡില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു
ഓസ്‌ട്രേലിയ: സിഡ്‌നി സെന്റ്റ്  തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രെലിന്റ്റെ  ആഭിമുഖ്യത്തില്‍ ന്യൂ സൌത്ത് വെയില്‌സിലെ ഗോസ്‌ഫോര്‍ഡില്‍ പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു.സെപ്റ്റംബര്‍ 14  ശനിയാഴ്ച സിഡ്‌നി സെന്റ്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രെല്‍ വികാരി റവ. ഫാ. തോമസ് വര്‍ഗീസിന്റ്റെ കാര്‍മ്മികത്വത്തില്‍ ആദ്യത്തെ വിശുദ്ധ കുര്‍ബ്ബാന നടത്തപ്പെട്ടു. സ്ലീബാ  പെരുന്നാളിന്റ്റെ പ്രത്യേക ശ്രെശ്രൂഷകളും അന്നേ ദിവസം നടത്തപ്പെട്ടു.
ഗോസ്‌ഫോര്‍ഡിലും  പരിസരപ്രദേശങ്ങളിലും  താമസിക്കുന്ന അനേകം വിശ്വാസികള്‍ കുര്‍ബാനയിലും അതിനു ശേഷം നടന്ന മീറ്റിങ്ങിലും സംബന്ധിച്ചു . സിഡ്‌നി സെന്റ്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രെലിന്റ്റെ  നേതിര്‍ത്വത്തില്‍  തുടങ്ങുന്ന  7മത്തെ കോണ്‍ഗ്രിഗേഷന്‍ ആണിത്. ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്  സഭയുടെ ചെന്നൈ ഭദ്രാസനത്തിന്റ്റെ കീഴിലാണ് ഓസ്‌ട്രേലിയ ഉള്‍പ്പെടുന്നത്.
റിപ്പോര്‍ട്ട് :സുജീവ് വര്‍ഗീസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക