Image

സണ്ണി സ്റ്റീഫനും ജിജിമോന്‍ കുഴിവേലിയും നയിക്കുന്ന നവീകരണ ധ്യാനം

Published on 20 September, 2013
സണ്ണി സ്റ്റീഫനും ജിജിമോന്‍ കുഴിവേലിയും നയിക്കുന്ന നവീകരണ ധ്യാനം
ഹോബാര്‍ട്ട്(ഓസ്‌ട്രേലിയ): കുടുംബ നവീകരണ ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്ര. സണ്ണി സ്റ്റീഫനും ബ്ര. ജിജി മോന്‍ ജോസഫ് കുഴിവേലിയും നയിക്കുന്ന കുടുംബ നവീകരണ മെസേജ് മിഷന്‍ ധ്യാനം താസ്‌വാനിയായിലെ ഹോബാര്‍ട്ടില്‍ നടത്തുന്നു.

ഒക്‌ടോബര്‍ 11, 12, 13 തീയതികളില്‍ ഹോബാര്‍ട്ടിലെ സേക്രഡ് ഹാര്‍ട്ട് കാത്തലിക് ചര്‍ച്ച് (1 ഇൃീ ൈഞീമറ, ചലംീേംി, ഠഅട 7008) ലാണ് ധ്യാനം നടക്കുക. ഇടവക വികാരി ഫാ. ബ്രയന്‍ നിക്കോള്‍സും ഫാ. ശ്യാമി പെരേരയും നേതൃത്വം നല്‍കും.

കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബ്ര. സണ്ണി സ്റ്റീഫന്‍, ഗാനരചയിതാവും, സംഗീത സംവിധായകനും, മാവേലിക്കര ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് രക്ഷാധികാരിയായ മെസേജ് മിഷന്റെ ഡയറക്ടറുമാണ്.

നിരവധി രാജ്യങ്ങളില്‍ കഴിഞ്ഞ 18 വര്‍ഷക്കാലമായി നവീകരണ ശുശ്രൂഷകള്‍ നയിക്കുന്ന ബ്ര. ജിജിമോന്‍, കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി ഓസ്‌ട്രേലിയയില്‍ ഇംഗ്ലീഷിലും മലയാളത്തിലും ധ്യാനശുശ്രൂഷകള്‍ നടത്തി വരുന്നു. വചന പ്രഘോഷകരായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. മാത്യു ഇലവുങ്കല്‍, ഫാ. ജോസഫ് പുത്തന്‍പുര ഒഎഫ്എംസിഎപി, ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ ഫാ. വര്‍ഗീസ് പാറയ്ക്കല്‍ വിസി തുടങ്ങിയവരോടൊപ്പം ഓസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളില്‍ ശുശ്രൂഷ നടത്തിയിട്ടുളള ജിജിമോന്‍, വിവിധ സ്ഥലങ്ങളിലെ ചാപ്ലെയിന്മാരും ചേര്‍ന്ന് ശുശ്രൂഷ നടത്തി വരുന്നു. കഴിഞ്ഞ വര്‍ഷം സണ്ണി സ്റ്റീഫനും ജിജി മോനും വിവിധ നഗരങ്ങളില്‍ ധ്യാനം നടത്തിയിരുന്നു. കുടുംബ നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ധ്യാന ശുശ്രൂഷകളുടെ കോഓര്‍ഡിനേറ്റര്‍മാരായ റോയിയും ഷേര്‍ളി ടോമിയും ഏവരോടും അഭ്യര്‍ഥിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 047 805 7960, 042 335 6355.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

സണ്ണി സ്റ്റീഫനും ജിജിമോന്‍ കുഴിവേലിയും നയിക്കുന്ന നവീകരണ ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക