Image

മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ ഓണാഘോഷം നടത്തി

Published on 20 September, 2013
മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ ഓണാഘോഷം നടത്തി
മെല്‍ബണ്‍: ഓസ്ട്രലിയിലെ അരനൂറ്റാണ്ടു പിന്നിട്ട മലയാളി കുടിയേറ്റത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിയ മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ 2013 ഓണാഘോഷം ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷ്യമായി. 

ഓസ്ട്രലിയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മക്ക് മുന്നില്‍ ആദ്യകാല മലയാളി ദമ്പതികളെ പട്ടും പതക്കവും വര്‍ണകുടകളും നല്‍കി ആദരിക്കപെട്ടപ്പോള്‍ മറവികളിലേക്ക് മാറി കൊണ്ടിരുന്ന മനസുകള്‍ ആര്‍ദ്രമായി ചിലരുടെ വാക്കുകള്‍ ഇടറി മറ്റു ചിലരുടെ കണ്ണുകള്‍ നനഞ്ഞു . ഒരിക്കലും പ്രതീക്ഷിക്കാത്ത ഓര്‍മ്മപെടുത്തലില്‍ ധന്യരായ ഒന്‍പതു കുടുംബങ്ങളെ നിറഞ്ഞ സദസ് ആദരവോടെ കരഘോഷത്താല്‍ വരവേറ്റു.

ഓണാഘോഷ ചടങ്ങുകള്‍ക്ക് പ്രമുഖ ചലച്ചിത്ര താരം ലാലു അലക്‌സ് നേതൃത്വം വഹിച്ചു. ആദ്യകാല മലയാളി കൂട്ടായ്മകള്‍, കലാ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഘലകളില്‍ സജീവ പങ്കാളികളായിരുന്ന 11 ദമ്പതികളെ ചടങ്ങില്‍ ആദരിച്ചു.C. Joy & Santha Joy , Joy Alexander & Ann Alexander,Sam Joseph and Susan Joseph , Hitler David and Freida David , Koshy Mathew and Susan Mathew., Madhu Nair and Sukumari Nair., Jose Pius and Anne Pius. , Raj kumar & Tara Raj Kumar ,C.V.Samuel & Kunjumol Samuel എന്നിവരെയാണ് വേദിയില്‍ ആദരിച്ചത്. യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ ഡോ. രാമന്‍ മാരാര്‍, ഡോ. മിത്രന്‍ എന്നിവരെ വീടുകളില്‍ പോയി ഓണപുടവ നല്‍കി ആദരിച്ചിരുന്നു.

മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. ഷാജി വര്‍ഗീസ്, ഇന്ത്യന്‍ മലയാളി എഡിറ്റര്‍ തിരുവല്ലം ഭാസി, തോമസ് ജോസഫ്, പ്രതാപന്‍ നായര്‍ ഭാരവാഹികളായ അജി പുനലൂര്‍, ജിസ്‌മോന്‍ കുര്യന്‍, ആന്റണി പടയാറ്റില്‍, വിജേഷ് വിജയന്‍, സിന്റൊ പാറേകാട്ടില്‍, ശ്രേയസ് കെ. ശ്രീധര്‍, ബിജു അരിക്കല്‍, സുധീഷ് വര്‍ഗീസ്, ലതീഷ് ജോര്‍ജ്, രാജന്‍ വെണ്മണി, ഉദയന്‍, ബിനീഷ് കുമാര്‍, ചാക്കോ അരീക്കല്‍, സജിത് കുമാര്‍, എബിന്‍ ജോബി, കൊച്ചുമോന്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക