Image

ഓറഞ്ചിലെ ഓണാഘോഷം 'പൊന്നോണം 2013' ഓര്‍മ്മകള്‍ പുതുക്കി

Published on 21 September, 2013
ഓറഞ്ചിലെ ഓണാഘോഷം 'പൊന്നോണം 2013' ഓര്‍മ്മകള്‍ പുതുക്കി
ഓറഞ്ച്: ഓസ്‌ട്രേലിയയുടെ 'കളര്‍ സിറ്റി' എന്ന് അറിയപ്പെടുന്ന ഓറഞ്ചില്‍, ഓറഞ്ച് റീജിയണല്‍ മലയാളി അസോസിയേഷന്‍ ഛഞങഅ യുടെ ആഭിമുഖ്യത്തില്‍ നടന്ന വിപുലമായ ഓണാഘോഷപരിപാടികള്‍ 'പൊന്നോണം 2013' സെപ്റ്റംബര്‍ 14 ന് (ശനി) കെന്ന ഹാളില്‍ അരങ്ങേറി. 

ഓറഞ്ചിനെ ഒരു കൊച്ചുകേരളമാക്കി നടന്ന ആഘോഷ പരിപാടികള്‍ക്ക് കേരളത്തില്‍ നിന്നും സന്ദര്‍ശനത്തിനായി എത്തിയിരിക്കുന്ന മാതാപിതാക്കള്‍ നിലവിളക്ക് തെളിച്ച് തുടക്കം കുറിച്ചു. 

അലങ്കാരംകൊണ്ടും അവതരണശൈലികൊണ്ടും വ്യത്യസ്തമായിരുന്ന പരിപാടികള്‍ ഒട്ടേറെ പുതുമ അവകാശപ്പെടുന്നവയായിരുന്നു. മലയാളത്തനിമ പുലര്‍ത്തികൊണ്ടു അരങ്ങേറിയ മഹാബലിയെ ആനയിക്കല്‍, തിരുവാതിര, വഞ്ചിപ്പാട്ട്, വടംവലി തുടങ്ങിയ കലാ, കായിക പരിപാടികള്‍ പഴയ തലമുറയെ ഓര്‍മകളിലേക്ക് കൂട്ടികൊണ്ടുപോയതിനോടൊപ്പംതന്നെ പുതിയ തലമുറയെ അവയുടെ ആരാധകരാക്കികൊണ്ടും ശ്രദ്ധേയമായി. 

ഓറഞ്ചിലെയും സമീപ പ്രദേശങ്ങളിലെയും നൂറുകണക്കിന് മലയാളികള്‍ ഒത്തൊരുമയോടെ ആഘോഷിച്ച 'പൊന്നോണം 2013' ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകള്‍, ഛഞങഅ യുടെ അംഗങ്ങള്‍ക്കും അതിഥികള്‍ക്കും സമ്മാനിച്ചു. 

'പൊന്നോണം 2013' നോട് അനുബന്ധിച്ചു സംഘടിപ്പിച്ച ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ തുടങ്ങിയ മത്സരങ്ങള്‍ സെപ്റ്റംബര്‍ ഏഴിന് സംഘടിപ്പിച്ചു. കായിക മത്സരങ്ങളിലെ ജേതാക്കള്‍ക്ക് സമ്മാനങ്ങളും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 

വൈവിധ്യമാര്‍ന്ന മറ്റു കലാ, കായിക പരിപാടികളോടെ നടന്ന ആഘോഷം വിഭവസമൃദ്ധമായ ഓണസദ്യയോടെ അവസാനിച്ചു. 

ആഘോഷപരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഛഞങഅ യുടെ ഭാരവാഹികള്‍ നന്ദി പ്രകാശിപ്പിച്ചു. 

റിപ്പോര്‍ട്ട്: സാബു ജോസഫ്


ഓറഞ്ചിലെ ഓണാഘോഷം 'പൊന്നോണം 2013' ഓര്‍മ്മകള്‍ പുതുക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക