Image

കാന്‍ബേറ ക്‌നാനായ അസോസിയേഷന്‍ ഓണാഘോഷം നടത്തി.

ജോര്‍ജ്ജുകുട്ടി മറ്റത്തിക്കുന്നേല്‍ Published on 23 September, 2013
കാന്‍ബേറ ക്‌നാനായ അസോസിയേഷന്‍ ഓണാഘോഷം നടത്തി.
കാന്‍ബേറ ക്‌നാനായ അസോസിയേഷന്റെ 2013 ലെ ഓണാഘോഷം തിരുവോണദിനത്തില്‍ വര്‍ണ്ണശബളമായി ആഘോഷിച്ചു. പൂക്കളം ഒരുക്കിയും വിവിധതരം നാടന്‍ കലാകായികമത്സരങ്ങള്‍ നടത്തിയും ഓണത്തിന്റെ തനിമ ക്‌നാനായ മക്കള്‍ ഓസ്‌ട്രേലിയയുടെ തലസ്ഥാന നഗരിയിലും കൊണ്ടാടി. ഗൃഹാതുരുത്വം തുളുമ്പുന്ന സംഗീതത്തിന്റെ അകമ്പടിയോടെ വനിതകള്‍ നടത്തിയ തിരുവാതിര കളിയും, താളകൊഴുപ്പിന്റെ വിസ്മയം തീര്‍ത്തുകൊണ്ട് ക്‌നാനായ മക്കള്‍ ഒത്തു ചേര്‍ന്ന് നടത്തിയ ശിങ്കാരിമേളത്തിന്റെ അരങ്ങേറ്റവും തിരുവോണാഘോഷങ്ങളുടെ മോടി കൂട്ടി.

 രുചിയുടെ ആഘോഷമായി മാറിയ 25 കൂട്ടം കറികളോടു കൂടിയ ഓണസദ്യ ഓണാഘോഷത്തിന്റെ ചാരുത വര്‍ധിപ്പിച്ചു. ഒരുമയോടെയും സ്വരുമയോടെയും കാന്‍ബറയിലെ എല്ലാ കാന്‍ബേറ ക്‌നാനായകുടുംബങ്ങളും ഒത്തു ചേര്‍ന്നപ്പോള്‍, അടുത്ത വര്‍ഷത്തെ ഓഷ്യാന ക്‌നാനായ കണ്‍വെന്‍ഷന് ആഥിധെയത്വം വഹിക്കുന്ന കാന്‍ബറ ക്‌നാനായ അസോസിയേഷന്, തിരുവോണദിനം അഭിമാനത്തിന്റെ സുവര്‍ണ്ണ മുഹൂര്‍ത്തങ്ങളായി മാറി. തിരുവോണ സന്ദേശവുമായി എത്തിയ മാവേലിമന്നന്റെയോപ്പം 5 വൈദികരുടെ സാന്നിധ്യം ആഘോഷവേളയുടെ മാറ്റ് കൂട്ടി. ആഘോഷപരിപാടികള്‍ക്ക് പ്രസിഡണ്ട് സച്ചിന്‍ പട്ടുമാക്കല്‍, സെക്രട്ടറി ജോര്‍ജ്ജുകുട്ടി മറ്റത്തിക്കുന്നേല്‍, ട്രഷറാര്‍ ജോബി മാത്യൂ, ജോയിന്റ് സെക്രട്ടറി ജിനി മറ്റത്തിക്കുന്നേല്‍ ഐ ടി കോര്‍ഡിനേറ്റര്‍ ടൈജു ആലപ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട് : ജോര്‍ജ്ജുകുട്ടി മറ്റത്തിക്കുന്നേല്‍

കാന്‍ബേറ ക്‌നാനായ അസോസിയേഷന്‍ ഓണാഘോഷം നടത്തി.
കാന്‍ബേറ ക്‌നാനായ അസോസിയേഷന്‍ ഓണാഘോഷം നടത്തി.
കാന്‍ബേറ ക്‌നാനായ അസോസിയേഷന്‍ ഓണാഘോഷം നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക