Image

ബെറിക് അയല്‍ക്കൂട്ടത്തിന്റെ ഓണാഘോഷം വര്‍ണാഭമായി

Published on 24 September, 2013
ബെറിക് അയല്‍ക്കൂട്ടത്തിന്റെ ഓണാഘോഷം വര്‍ണാഭമായി
മെല്‍ബണ്‍: മെല്‍ബണിലെ കൊച്ചുകേരളമെന്ന് അറിയപ്പെടുന്ന ബെറിക്കിലെ മലയാളി കൂട്ടായ്മയുടെ അഞ്ചാമത് ഓണാഘോഷം സെപ്റ്റംബര്‍ 22ന് (ഞായര്‍) ആഘോഷിച്ചു. 

രാവിലെ 10.30 ന് നടന്ന ഉദ്ഘാടനത്തോടെ കലാപരിപാടികള്‍ ആരംഭിച്ചു. ബെറിക് ഫീല്‍ഡ് പ്രൈമറി സ്‌കൂള്‍ ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ ബെറിക്കിലെ മലയാളികള്‍ ഒറ്റക്കെട്ടാണെന്ന് തെളിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ ഏവരെയും വിസ്മയിപ്പിക്കുന്നതരത്തിലുള്ളതായിരുന്നു. 

ഉച്ചയ്ക്ക് നടന്ന വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം വടംവലി ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു.

റിപ്പോര്‍ട്ട്: ബിജു അരീക്കല്‍

ബെറിക് അയല്‍ക്കൂട്ടത്തിന്റെ ഓണാഘോഷം വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക