Image

പെന്റിത്ത് മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തി

Published on 24 September, 2013
പെന്റിത്ത് മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തി
പെന്റിത്ത്(ഓസ്‌ട്രേലിയ): പെന്റിത്ത് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ ഗൃഹാതുരുത്വമായ ഓര്‍മകളുടെ തുയിലുണര്‍ത്തലായി. സെപ്റ്റംബര്‍ 21 ന് (ശനി) കിംഗ്‌സ് വുഡ് ഹൈസ്‌കൂളിലാണ് ആഘോഷപരിപാടികള്‍ നടന്നത്. കൂട്ടായ്മയുടെ പ്രതീകമായി മഹേഷ് പണിക്കര്‍, അനില്‍ മാത്യു, ബിജു കുര്യാക്കോസ്, ഫ്രോയിഡ് സേവ്യര്‍, ചെറിയാന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ച് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ തനതായ ശൈലിയില്‍ പൂക്കളമൊരുക്കിയും ചെണ്ടമേളത്തിന്റെയും കുരവയിടിലിന്റെയും അകമ്പടിയോടെ മാവേലിയെ വേദിയിലേക്കാനയിച്ച്, മലയാളി മങ്കമാര്‍ അവതരിപ്പിച്ച തിരുവാതിരയും വഞ്ചിപാട്ടും എല്ലാം ഇനിയും നഷ്ടപ്പെടാത്ത കൂട്ടായ്മയുടെ നാദമായി.

ആന്‍ജലാ മേരി ജോബി, ആന്‍ മേരി തോമസ് എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച പൂജാ ഡാന്‍സ്, ഡൊമിനാ അഗസ്റ്റിന്‍ അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തം, ആല്‍ഫി സി റാഫേല്‍ അവതരിപ്പിച്ച ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് എന്നിവ അവതരണ മികവു കൊണ്ട് ശ്രദ്ധേയമായി. നമിതാ സതീഷ് അവതരിപ്പിച്ച നാടോടി നൃത്തം ഗ്രാമ്യമായ ഓര്‍മ്മകളിലേക്ക് കൈപിടിച്ചു നടത്തി. മേഘാ മഹേഷ് അവതരിപ്പിച്ച ക്ലാസിക്കല്‍ ഡാന്‍സ് ആസ്വാദക ശ്രദ്ധ നേടി.

ഫിയോണ, ഒലിവിയ, അലീന, മേഘ, മീന, അലീന മേരി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ്, ടാനിയ നമിത, മെര്‍ളി, നവോമി, ആഷ്‌ലി, മേഘ എന്നിവരുടെ ഫ്യുഷന്‍ ഡാന്‍സ്, ആഷ്‌ലിന്‍, ആല്‍ലിന്‍, ആന്‍ മേരി, ജസീറ എന്നിവരുടെ സെമി ക്ലാസിക്കല്‍ ഗ്രൂപ്പ് ഡാന്‍സ്, ആനറ്റ് ജോ അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ ഡാന്‍സ്, ഹോളി, വിക്‌ടോറിയ, ജൂലിയ, റൂത്ത്, അല്‍നാ, ദിയാ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ ഡാന്‍സ് എന്നിവ പരിപാടികള്‍ക്ക് മാറ്റു കൂട്ടി.

മധുരിക്കും ഓര്‍മകളെ എന്ന ഗാനവുമായി എത്തിയ അനില്‍ നായര്‍ സദസിന്റെ കൈയടികള്‍ ഏറ്റുവാങ്ങി. നാടന്‍ പാട്ട്, വഞ്ചിപാട്ട് ഓണപാട്ട്, പുലികളി എന്നിവയെല്ലാം കൂടി കേരളത്തനിമയുടെ നേര്‍ച്ചകാഴ്ചകളായി. മാവേലിയായെത്തിയ ജോമോന്‍ ചാണ്ടി പരിപാടികള്‍ക്ക് മാറ്റുകൂട്ടി. ഉച്ചയ്ക്ക് നടന്ന തിരുവോണ സദ്യ 425 പേരാണ് ആസ്വദിച്ചത്.

ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ബാഡ്മിന്റണ്‍ മത്സരത്തില്‍ ബൈജു കുര്യന്‍ സിംഗിള്‍സിലും പ്രവീണ്‍, ജോബി സഖ്യം ഡബിള്‍സിലും വിജയിച്ചു. ചെസ് മത്സരത്തില്‍ നിബു ടോം ഒന്നാം സ്ഥാനത്തിനര്‍ഹനായി.

പ്രായഭേദമെന്യേ മലയാളികള്‍ പങ്കെടുത്ത ഓണാഘോഷ പരിപാടി പെന്റിത്ത് പ്രവാസി മലയാളികളുടെ കൂട്ടായ്മയ്ക്ക് ഉത്തമ ഉദാഹരണമായി. അതോടൊപ്പം വളര്‍ന്നു വരുന്ന മലയാളി പ്രതിഭകള്‍ക്ക് ഒരവസരവുമായി ഓണപരിപാടികള്‍.

നവീനും ജോസിയും അവതാരകരായ പരിപാടികള്‍ക്ക് ബിജു കുര്യാക്കോസ് സ്വാഗതവും ഫ്രോയിഡ് സേവ്യര്‍ നന്ദിയും പറഞ്ഞു. 

റിപ്പോര്‍ട്ട്: കെ.കെ. ജോഗേഷ്

പെന്റിത്ത് മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക