Image

പ്രവാസി എക്‌സ്പ്രസ് സാഹിത്യ പുരസ്‌കാരം ജോസ് എം. ജോര്‍ജിന് സമ്മാനിച്ചു

ജോര്‍ജ് തോമസ് Published on 25 September, 2013
പ്രവാസി എക്‌സ്പ്രസ് സാഹിത്യ പുരസ്‌കാരം ജോസ് എം. ജോര്‍ജിന് സമ്മാനിച്ചു
ഓസ്‌ട്രേലിയ: സിംഗപ്പൂര്‍ പ്രവാസി എക്‌സ്പ്രസിന്റെ പ്രഥമ സാഹിത്യ അവാര്‍ഡ് ഒഐസിസി ദേശീയ പ്രസിഡന്റ് ജോസ് എം. ജോര്‍ജിന് സിംഗപ്പൂര്‍ അംബാസിഡര്‍ അറ്റ്  ലാര്‍ജ് ഗോപിനാഥ പിള്ള സമ്മാനിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള രചനകളില്‍ ഒന്നാം സമ്മാനം നേടിയ സാഹിത്യകൃതിക്കാണ് അവാര്‍ഡ്. സിംഗപ്പൂര്‍ ബുക്കിത് മേരാ സ്പ്രിംഗ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. പ്രഥമ ലൈഫ് ടൈം അവാര്‍ഡ് കേരള മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അര്‍ഹനായി. സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡ് സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് പി.കെ. കോശിക്കും ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ടോണി വിന്‍സന്റിനും (ആറാട്ട് ബില്‍ഡേഴ്‌സ്), മലയാളി രത്‌നാ പുരസ്‌കാരം രവീന്ദ്ര മേനോനും (മലേഷ്യാ സ്‌കൈപാര്‍ക്ക്), യൂത്ത് ഐക്കണ്‍ പുരസ്‌കാരം യുവനടന്‍ ഉണ്ണി മുകുന്ദനും സമ്മാനിച്ചു. അനൂപ് ശങ്കര്‍, സംഗീതാ പ്രഭു, ശബരീഷ് എന്നിവരുടെ സംഗീതനിശയും ഗോപികാ വര്‍മ്മയുടെ മോഹിനിയാട്ടവും അവാര്‍ഡ് നൈറ്റിന് മാറ്റുകൂട്ടി. പ്രവാസി എക്‌സ്പ്രസ് ചീഫ് എഡിറ്റര്‍ രാജേഷ്‌കുമാര്‍, ജനറല്‍ മാനേജര്‍ ഏ.ആര്‍. ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു. മികച്ച സംഘാടകനും പൊതുപ്രവര്‍ത്തകനുമായ ജോസ് എം. ജോര്‍ജ് തൊടുപുഴ സ്വദേശിയാണ്. ഒഐസിസി ന്യൂസിന്റെ ചീഫ് എഡിറ്ററായി ജോസ് മെല്‍ബണിലാണ് താമസം.

പ്രവാസി എക്‌സ്പ്രസ് സാഹിത്യ പുരസ്‌കാരം ജോസ് എം. ജോര്‍ജിന് സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക