Image

സിഡ്‌നി ഈസ്റ്റേണ്‍ സബര്‍ബനിലെ ഓണാഘോഷം 2013 സെപ്റ്റംബര്‍ 28ന്

Published on 25 September, 2013
സിഡ്‌നി ഈസ്റ്റേണ്‍ സബര്‍ബനിലെ ഓണാഘോഷം 2013 സെപ്റ്റംബര്‍ 28ന്
സിഡ്‌നി: സിഡ്‌നി ഈസ്റ്റേണ്‍ സബര്‍ബിലെ റാന്റ് വിക്, കിംഗ്‌സ് ഫോര്‍ഡ്, മറോബ്ര എന്നിവിടങ്ങളിലെയും പരിസരപ്രദേശങ്ങളിലേയും മലയാളികളുടെ ഓണാഘോഷം ഓണസംഗമം 2013 എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു.

സെപ്റ്റംബര്‍ 28ന് (ശനി) വൈകുന്നേരം നാലു മുതല്‍ രാത്രി 10 വരെ മറോബ്ര വൈല്‍ഡ് സ്ട്രീറ്റ് ആംഗ്ലിക്കല്‍ ചര്‍ച്ച് ഹാളില്‍ നടക്കും. പ്രസ്തുത പരിപാടിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഓണമത്സരങ്ങളോടൊപ്പം നാലു പതിറ്റാണ്ടിലേറെയായി വിദ്യാഭ്യാസമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കുര്യന്‍ മാത്യു, ജോണ്‍ ഫിലിപ്പ്, ജോര്‍ജ് വര്‍ഗീസ് എന്നിവരെ ആദരിക്കുകയും ചെയ്യും. 

ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയി 0405273024, ബിനു 042684390, മുരളി 0404750075, അഭിലാഷ് 0402578478, ജോഷി 0415282954.

റിപ്പോര്‍ട്ട്: ആര്‍.സി അഭിലാഷ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക