Image

പെര്‍ത്തില്‍ നവരാത്രി ആഘോഷത്തിന് ഒക്ടോബര്‍ അഞ്ചിന് തുടക്കം കുറിക്കും

Published on 28 September, 2013
പെര്‍ത്തില്‍ നവരാത്രി ആഘോഷത്തിന് ഒക്ടോബര്‍ അഞ്ചിന് തുടക്കം കുറിക്കും
പെര്‍ത്ത് : ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന വിപുലമായ നവരാത്രി ആഘോഷങ്ങള്‍ക്ക് ഒക്ടോബര്‍ അഞ്ചിന് കാനിംഗ് വെയില്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ തുടക്കം കുറിക്കും. 

പെര്‍ത്തിലെ മലയാളികളായ ഹൈന്ദവ വിശ്വാസികളുടെ ആഭിമുഖ്യത്തില്‍ ആദ്യദിനമായ ഒക്ടോബര്‍ അഞ്ചിന് വിപുലമായ നവരാത്രിദിനപൂജകള്‍ രാവിലെ ആറു മുതല്‍ രാത്രി 10 വരെ ക്ഷേത്രാങ്കണത്തില്‍ നടക്കും. 

സ്‌പെഷല്‍ നവരാത്രി അഭിഷേകത്തോടെ ആരംഭിച്ച് ഭജന, ലളിതാസഹസ്രനാമാചരണം, അര്‍ച്ചന, വിഷ്ണു ഭഗവാനുള്ള പ്രത്യേക അഭിഷേകം, വിദ്യാദേവിയായ സരസ്വതിക്കുള്ള പൂജ, കലാ പരിപാടികള്‍ , സ്‌പെഷല്‍ ദീപാരാധന, ആരതി , പ്രസാദ വിതരണം എന്നിവയോടെയാണ് മലയാളി ഹൈന്ദവ വിശ്വാസികള്‍ സംഘടിപ്പിക്കുന്ന നവരാത്രിയാഘോഷങ്ങള്‍ സമാപിക്കുക. 

തുടര്‍ന്നുള്ള എട്ടു ദിവസവും നടക്കുന്ന ആഘോഷങ്ങള്‍ക്കുശേഷം വിജയദശമി ദിവസമായ ഒക്ടോബര്‍ 14 ന് വിദ്യാരംഭ ചടങ്ങുകളോടെയാണ് നവരാത്രിയാഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുന്നത്. വിദ്യാരംഭം കുറിക്കുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക സൗകര്യവും ക്ഷേത്രാങ്കണത്തില്‍ ഒരുക്കിയിട്ടുണ്ട്. 

പൂജകളില്‍ പങ്കുകൊള്ളുവാന്‍ ആഗ്രഹിക്കുന്നവര്‍ 0417929934, 0408592550 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

കുടുതല്‍ വിവരങ്ങള്‍ക്ക്: സനല്‍കുമാര്‍ 0417929934, സിദ്ധാര്‍ഥന്‍ 0408592550, ഷീല 0415041768, ബിഷ 0449208973, ബിന്ദു 0448196833.

റിപ്പോര്‍ട്ട്: കെ.പി ഷിബു

പെര്‍ത്തില്‍ നവരാത്രി ആഘോഷത്തിന് ഒക്ടോബര്‍ അഞ്ചിന് തുടക്കം കുറിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക