Image

മൈത്രിയുടെ ഓണാഘോഷം ആവേശമായി

Published on 28 September, 2013
മൈത്രിയുടെ ഓണാഘോഷം ആവേശമായി
മെല്‍ബണ്‍: ക്ലേറ്റണ്‍ കേന്ദമായി പ്രവര്‍ത്തിക്കുന്ന മൈത്രി കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം അതിഗംഭീരമായി ആഘോഷിച്ചു. ക്ലേറ്റണ്‍ സെന്റ് പീറ്റേഴ്‌സ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് പൂക്കള മത്സരത്തോടെ തുടക്കം കുറിച്ചു.

കായികമത്സരങ്ങളായ ബാഡ്മിന്റണ്‍, ചെസ്, ചീട്ടുകളി എന്നിങ്ങനെ വിവിധ മത്സരങ്ങളും നടന്നു. വാശിയേറിയ വടംവലി മത്സരത്തില്‍ മെല്‍ബണ്‍ ബ്രദേഴ്‌സ് ട്രോഫി കരസ്ഥമാക്കി. ഉച്ചയ്ക്ക് ഇവന്‍സ്റ്റാര്‍ ബേബിയുടെ നേതൃത്വത്തില്‍ ഓണസദ്യ നടത്തി.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന കലാപരിപാടികളില്‍ തിരുവതിരകളി, കുട്ടികളുടെ ഡാന്‍സ്, സംഗീതസന്ധ്യ, കുട്ടികള്‍ അവതരിപ്പിച്ച സ്‌ക്രിപ്റ്റ് മെന്‍ബണ്‍ ബ്രദേഴ്‌സ് ബാനറില്‍ സജി മുണ്ടയ്ക്കന്‍ അണിയിച്ചൊരുക്കിയ രണ്ടാമത്തെ പരിപാടിയായ കോമഡി സ്‌ക്രിപ്റ്റ്, ബെന്നിയും ജോസുകുട്ടനും ചേര്‍ന്നൊരുക്കിയ പരിചമുട്ടു കളി എന്നിവ കാണികളില്‍ ആവേശം പരത്തി. ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം ചെയ്യാനെത്തിയ കൗണ്‍സില്‍ എംപി ഒീിഴ ഘശാ നെ മാവേലി മന്നന്റെ അകമ്പടിയോടുകൂടി മൈത്രി അംഗങ്ങള്‍ ഹാളിലേക്കു എതിരേറ്റു. ജയ്‌സണ്‍ ആലപ്പാടന്‍ സ്വാഗതവും ഷാജു കുത്തനാപ്പള്ളി നന്ദിയും പറഞ്ഞു. ഡോ. ഷാജി, ഹിറ്റ്‌ലര്‍ ഡേവിസ്, ഫാ. ജോസി, ഫാ. ജോണി എന്നിവരും മുഖ്യാതിഥികളായി പങ്കെടുത്തു. 

മൈത്രിയുടെ വിജയത്തിനു പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തി. ശബ്ദവും വെളിച്ചവും നല്‍കി പരിപാടി ഭംഗിയാക്കിയത് പെറ്റല്‍സ് ഫോട്ടോഗ്രോഫിയുടെ ജെറി ആയിരുന്നു. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

മൈത്രിയുടെ ഓണാഘോഷം ആവേശമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക