Image

കാന്‍ബറയില്‍ കന്യമറിയത്തിന്റെയും അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍

Published on 28 September, 2013
കാന്‍ബറയില്‍ കന്യമറിയത്തിന്റെയും അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍
കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ പരി. ദൈവ മാതാവിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. മേരി മക്കലീപ്പിന്റെയും തിരുനാള്‍ ഒക്ടോബര്‍ നാല്, അഞ്ച്, ആറ് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കും. 

നാലിന് (വെള്ളി) വൈകുന്നേരം അഞ്ചിന് യാര്രലുംല സെന്റ് പീറ്റര്‍ ചന്നെല്‍സ് പളളിയില്‍ സീറോ മലബാര്‍ സഭ ഓസ്‌ട്രേലിയന്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ്, ചെണ്ടമേളം എന്നിവ നടക്കും.

അഞ്ചിന് (ശനി) രാവിലെ ഒന്‍പതു മുതല്‍ സമൂഹ ദിനമായി ആഘോഷിക്കും. കാന്‍ബറ അവന്യുവിലുള്ള സെന്റ് എട്മുണ്ട്‌സ് കോളജിലാണ് ആഘോഷപരിപാടികള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കല, കായിക മത്സരങ്ങള്‍, ദമ്പതിമാര്‍ക്കുള്ള ഹാസ്യ പ്രദാന മത്സരങ്ങള്‍ എന്നിവ നടക്കും. 5.30 നു കലാപരിപാടികള്‍ തുടങ്ങും. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ വിവിധ പരിപാടികള്‍, കെസിവൈഎല്‍ കാന്‍ബറ അവതരിപ്പിക്കുന്ന ശിങ്കാരിമേളം, ഡാന്‍സ്, മാര്‍ഗംകളി, ഗാനമേള, സമൂഹ വിരുന്ന് എന്നിവ നടക്കും.

ആറിന് (ഞായര്‍) പ്രദാന തിരുനാള്‍ ദിനമായി ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 2.30 നു ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാന നടക്കും. പാലക്കാട് രൂപത മെത്രാന്‍ മാര്‍. ജേക്കബ് മനത്തോടത്ത് തിരുനാള്‍ സന്ദേശം നല്‍കും. കാന്‍ബറ ഗോള്‍ബോന്‍ അതിരൂപതയുടെ വികാരി ജനറല്‍ മോണ്‍. ജോണ്‍വുഡ്‌സ് തിരുനാള്‍ പ്രദക്ഷിണത്തിനും ലദീഞ്ഞിനും നേതൃതം നല്‍കും. തുടര്‍ന്ന് ശിങ്കാരിമേളം, കരിമരുന്നു കലാപ്രകടനം, സ്‌നേഹവിരുന്ന് എന്നിവ നടക്കും. 

തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ചാപ്ലെയിന്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, അസിസ്റ്റന്റ് ചാപ്ലെയിന്‍ ഫാ. വര്‍ഗീസ് വാവോലില്‍, കാന്‍ബറയിലെ മലയാളി വൈദികരായ ഫാ. ജെയിംസ് തിരുനിലത്ത് സിഎംഐ, ഫാ. ജോഷി തെക്കിനേടത്ത്, ഫാ. സിജോ തെക്കെകുന്നേല്‍ എം.എസ്, ഫാ. ബോണി ഏബ്രാഹം എന്നിവരും ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന മലയാളി വൈദികരും സഹകാര്‍മികത്വം വഹിക്കും. 

ഏബ്രഹാം ചാക്കോ, ബോബി ജോസഫ്, ജെയിംസ് ജോസഫ്, കെന്നഡി ഏബ്രഹാം, മാര്‍ട്ടിന്‍ ഷാജി, സുജി മാത്യു, വില്‍സണ്‍ തോമസ് എന്നിവരാണ് ഇത്തവണത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. മലയാളി സമൂഹത്തെ കൂടാതെ തദേശീയരും വിദേശീയരും അടക്കം പങ്കെടുക്കുന്ന തിരുനാള്‍ ആഘോഷങ്ങലില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലെയിന്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി 0408267777, അസിസ്റ്റന്റ് ചാപ്ലെയിന്‍ ഫാ. വര്‍ഗീസ് വാവോലില്‍ 0431748521 എന്നിവര്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍

കാന്‍ബറയില്‍ കന്യമറിയത്തിന്റെയും അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക