Image

ഇപ്‌സ്‌വിച്ച് മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി

Published on 28 September, 2013
ഇപ്‌സ്‌വിച്ച് മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി
ഇപ്‌സ്‌വിച്ച്: ക്യൂന്‍സ് ലാന്‍ഡിലെ ഇപ്‌സ്‌വിച്ചില്‍ മലയാളികള്‍ നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി. സൗത്ത് സ്ട്രിറ്റ് ഹാളില്‍ നടന്ന ആഘോഷം ജ്വാല ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ പ്രസിഡന്റ് ഡോ. ചെറിയാന്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഐഎംഎ പ്രസിഡന്റ് കെ.പി ജഗ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാര്‍ലിറ്റ് പുതുശേരില്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബാബു തോമസ് നന്ദിയും പറഞ്ഞു.

പൂക്കളവും ഓണപ്പാട്ടുകളും തിരുവാതിരകളിയും നൃത്തനൃത്യങ്ങളും ഓണക്കളികളും എല്ലാം ആഘോഷത്തിന്റെ പൊലിമ കൂട്ടി. വിഭവ സമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ക്ക് പരിസമാപ്തി കുറിച്ചു. വിവിധ വിനോദ, കായിക മത്സരങ്ങളിലെ വിജയികള്‍ക്ക് കെ.വി. തോമസ് തൊടുപുഴ കുര്യന്‍ വഞ്ചിപുരയ്ക്കല്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക