Image

മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയയുടെ ക്രിക്കറ്റ് ടൂര്‍ണമെന്റിനു ഗംഭീര തുടക്കം

Published on 30 September, 2013
മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയയുടെ ക്രിക്കറ്റ് ടൂര്‍ണമെന്റിനു ഗംഭീര തുടക്കം
മെല്‍ബണ്‍: കഴിഞ്ഞ 35 വര്‍ഷങ്ങളായി ഓസ്‌ട്രേലിയയില്‍ വിക്‌ടോറിയ മെല്‍ബണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളി സംഘടനയായ 'മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയ' സംഘടിപ്പിക്കുന്ന ട്വന്റ്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ 27 വരെ മെല്‍ബണിലെ വിവിധ ഗ്രൗണ്ടുകളില്‍ നടക്കും.

മെല്‍ബണിലും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന പന്ത്രണ്ട് ടീമുകളാണു ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ഇത് ടൂര്‍ണമെന്റിനു വളരെയധികം ആവേശവും നിലവാരവും നല്‍കുന്നു. ഫൈനലില്‍ ജയിക്കുന്ന ടീമിനു ലഭിക്കുന്ന പ്രൈസ് മണി കൂടാതെ, ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ ടീമിനും വിവിധ തരത്തിലുള്ള സമ്മാനങ്ങള്‍ ലഭിക്കാനുള്ള സാധ്യത ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ആകര്‍ഷകവും ആവേശം ജനിപ്പിക്കുന്നതുമാണ്.

ടൂര്‍ണമെന്റിന്റെ ആദ്യ മത്സരം സെപ്റ്റംബര്‍ 29 ന് രാവിലെ ഒമ്പതിന് ഡാന്‍ടനോന്‍ഗ് പോലീസ് പാഡോക്ക് റിസര്‍വ് ഗ്രൗണ്ടില്‍ ആരംഭിച്ചു. ആദ്യ മത്സരത്തില്‍ ഡാന്‍ടെനോന്‍ഗ് റോയല്‍സ് വെസ്‌റ്റേണ് ടൈഗെര്‍സിനെ നേരിട്ടു. ആദ്യം ബാറ്റ് ചെയ്ത വെസ്‌റ്റേണ്‍ ടൈഗെര്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് എടുത്തു. തുടര്‍ന്ന് ബാറ്റ് ചെയ്ത ഡാന്‍ടെനോന്‍ഗ് റോയല്‍സിനു 19.2 ഓവറില്‍ 101 റണ്‍്‌സ് എടുക്കാനേ കഴിഞ്ഞുള്ളൂ. വെസ്‌റ്റേണ്‍ ടൈഗെര്‍സിനു വേണ്ടി ചാരു നാല് ഓവറില്‍ 14 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ചാരുവാണ് മാന്‍ ഓഫ് ദി മാച്ച്.

ഉച്ചയ്ക്കുശേഷം നടന്ന മത്സരത്തില്‍ ടീം ഹണ്‍ഡിംഗ് ദൈല്‍ മെന്‍ബണ്‍ ടസ്‌കേഴ്‌സിനെ നേരിട്ടു. നിശ്ചിത 20 ഓവറില്‍ ടീം ഹണ്ഡിംഗ്‌ദൈല്‍ നാലു വിക്കറ്റ് നഷ്ട്ടത്തില്‍ 116 റണ്‍സ് എടുത്തു. തുടര്‍ന്നു ബാറ്റ് ചെയ്ത മെല്‍ബണ്‍ ടസ്‌കേഴ്‌സ് അനായാസമായി വെറും നാലു വിക്കറ്റ് നഷ്ട്ടത്തില്‍ 17 ഓവറില്‍ 117 റണ്‍സ് എടുത്ത് തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി.

പുറത്താകാതെ വെറും 51 പന്തില്‍ 64 റണ്‍സ് നേടിയ വിനു വല്‍സലകുമാര്‍ ആണ് മെല്‍ബണ്‍ ടസ്‌കേഴ്‌സിനു ഉജ്ജ്വല ജയം നേടാന്‍ പ്രധാന പങ്കു വഹിച്ചത്. വിനു വത്സല കുമാര്‍ ഈ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞടുക്കപ്പെട്ടു.

ടൂര്‍ണമെന്റ് ഭംഗിയായി നടത്തുന്നതിന് മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയ ഭാരവാഹികളായ സ്‌പോര്‍ട്‌സ് കമ്മിറ്റി സെക്രട്ടറി സന്തോഷ് തോമസ്, ജിനോ മാത്യു, മദനന്‍ ചെല്ലപ്പന്‍, വിനോദ് ജോസ്, ജോഷി, ഗോപകുമാര്‍, പ്രസിഡന്റ് ഹന്ന മാത്യൂസ്, വൈസ് പ്രസിഡന്റ് തോമസ് വാതപ്പിള്ളി, അഫ്‌സല്‍, ആല്മിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക