Image

ഫാംഗ്സ്റ്റണിലെ ഓണാഘോഷം വര്‍ണാഭമായി

Published on 30 September, 2013
ഫാംഗ്സ്റ്റണിലെ ഓണാഘോഷം വര്‍ണാഭമായി
മെല്‍ബണ്‍: ഫ്രാംഗ്‌സറ്റണ്‍ മലയാളികളുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 28 ന് (ശനി) ഫ്രാംഗ്സ്റ്റണ്‍ റിക്രിയേഷന്‍ ഹാളില്‍ നടന്നു. മെല്‍ബണിലെ ഏറ്റവും അവസാനത്തെ ഓണാഘോഷം ഫ്രാംഗ്‌സറ്റണ്‍ മലയാളികള്‍ അത്യധികം ആവേശത്തോടെയും ഉത്സാഹത്തോടെയുമാണ് വരവേറ്റത്.

രാവിലെ അത്തപൂക്കളം ഒരുക്കിയാണ് പരിപാടികള്‍ ആരംഭിച്ചത്. രാവിലെ പത്തു മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുളള വിവിധ തരത്തിലുളള കായിക മത്സരങ്ങളില്‍ തുടങ്ങി പുരുഷന്മാരുടെ വാശിയേറിയ വടംവലി മത്സരത്തോടുകൂടി കായിക മത്സരങ്ങള്‍ അവസാനിച്ചു. ഉച്ചക്ക് 12 മുതല്‍ വിന്‍ഡാലു പാലസിന്റെ രുചികരവും വിഭവ സമൃദ്ധവുമായ ഓണസദ്യ നടന്നു.

ഉച്ചകഴിഞ്ഞ് മൂന്നിന് മാവേലി മന്നനെ എതിരേറ്റു. ജോണ്‍ പോള്‍ തോട്ടം സ്വാഗതം പറഞ്ഞു. യാക്കോബായ സഭയില്‍ നിന്നുളള റവ. ഫാ. എല്‍ദോ ചിറങ്ങര, എല്ലാവര്‍ക്കും ഒരു നല്ല ഓണം ആശംസിച്ചു.കോഓര്‍ഡിനേറ്റര്‍മാരായ സാബു എടത്വാ, സോണി പിറവം, മറ്റു കമ്മിറ്റിയംഗങ്ങളുടെയും സാന്നിധ്യത്തില്‍ നിലവിളക്ക് തെളിച്ച് കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

വൈകുന്നേരം ഏഴിന് സമ്മാനദാനവും തുടര്‍ന്ന് സോണി പിറവം എല്ലാവരോടും നന്ദിയും രേഖപ്പെടുത്തി. മാവേലി മന്നന്റെ വേഷമിട്ട നൈജില്‍ സെബാസ്റ്റ്യന്‍ ശ്രദ്ധേയമായി. അതുപോലെ തന്നെ പുതിയ തലമുറയിലെ പുത്തന്‍ രീതികളുമായി അവധാരകരായ സല്‍മോന്‍ റാഫേലും ഫെമി ജയിംസും പ്രശംസ നേടി. തോമസ് കുമരകം, ബിജു പണിയൂര്‍ സുനോജ് തോമസ്, എബിന്‍ ജോബോയ്, സെബാസ്റ്റ്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സെബാസ്റ്റ്യന്‍ ജേക്കബ്

ഫാംഗ്സ്റ്റണിലെ ഓണാഘോഷം വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക