നോര്‍ത്ത് കരോളിന: നോര്‍ത്ത് കരോളിനയിലെ റാലിയിലുള്ള (Raleigh) സെന്റ്
ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളി കൂദാശാകര്‍മ്മത്തിനായി
ഒരുങ്ങി. വളരെ ലളിതമായ രീതിയില്‍ പണികഴിപ്പിച്ചിരിക്കുന്നതും, കേരളത്തിലെ
പള്ളികളുടെ തനതായ മുഖവാരവും, ആകാരഭംഗിയോടുംകൂടി പണിതീര്‍ത്തിരിക്കുന്ന പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2012-ലാണ് ആരംഭിച്ചത്.
ഏകദേശം
അമ്പത്തിരണ്ടോളം കുടുംബങ്ങളുടേയും പ്രാര്‍ത്ഥനയുടേയും ഉപവാസത്തിന്റേയും കഠിന
പ്രയത്നത്തിന്റേയും ആകെത്തുകയാണ് ഈ ദേവാലയമെന്ന് ദേവാലയത്തിലെ അംഗങ്ങള്‍
അറിയിച്ചു.