ലിവര്‍പൂള്‍: ലിവര്‍പൂള്‍ മലയാളി അസോസിയേഷന്(ലിമ) സംഘടിപ്പിക്കുന്ന ഓള് യുകെ
ഡാന്‍സ് ഫെസ്റ്റിവല്‍ നവംബര്‍ 19 ശനിയാഴ്ച സെന്റ് ജോണ്‍ ബോസ്കോ
ഓഡിറ്റോറിയത്തില്‍ നടക്കും. സിനിമാറ്റിക് ഗ്രൂപ് ഡാന്‍സ് ഇനത്തിലാണ് മല്‍സരം
സംഘടിപ്പിക്കുന്നത്. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 25 ടീമുകള്‍ക്കായിരിക്കും
മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക.
വിജയികള്‍ക്ക് യഥാക്രമം
501 പൗണ്ട്, 251 പൗണ്ട്, 101 പൗണ്ട്, 51 പൗണ്ട് എന്നിങ്ങനെ കാഷ് അവാര്‍ഡുകള്‍
സമ്മാനിക്കും. മെറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്സി തിരുവനന്തപുരം
എന്നിവരാണ് ഡാന്‍സ് ഫെസ്റ്റ് സ്പോണ്സര്
ചെയ്തിരിക്കുന്നത്.
മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള 12 നും
25നും മധ്യേ പ്രായമുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. റജിസ്ട്രേഷന് ഫീ
30 പൗണ്ട.് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 12,
2011.
റജിസ്ട്രേഷന് ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും: ഇ.ജെ.
കുര്യാക്കോസ്: 07791350658, ജോസ് മാത്യു: 07906415736, മെലീസ ഇമ്മാനുവല്‍:
07737131024.