Image

മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ കള്‍ച്ചറല്‍ ക്ലബ് യാഥാര്‍ഥ്യമാകുന്നു

Published on 25 October, 2013
മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ കള്‍ച്ചറല്‍ ക്ലബ് യാഥാര്‍ഥ്യമാകുന്നു
മെല്‍ബണ്‍: മെല്‍ബണിലെ പ്രശസ്തമായ മലയാളി സംഘടനയായ മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ 2013 ലെ ചരിത്രമുഹൂര്‍ത്തമാക്കി മാറ്റിയ ഓണാഘോഷത്തിനുശേഷം എംഎംഎഫിന്റെ കള്‍ച്ചറല്‍ ക്ലബ് യാഥാര്‍ഥ്യമാകുന്നു. 

നാടകം, നൃത്തം, സംഗീതം, വ്യക്തിത്വം, ഭാഷ തുടങ്ങിയ കഴിവുകളെ പരിപോഷിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വിവിധ പ്രായത്തിലുള്ളവരെ പല ഗ്രൂപ്പുകളായി തിരിച്ച് ക്ലാസുകള്‍ നടത്തുന്നു. ഓരോ ഇനത്തിലും പ്രഗ്ത്ഭരായ വ്യക്തികളാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. എംഎംഎഫ് കള്‍ച്ചറല്‍ ക്ലബിന്റെ ഔപചാരിക ഉദ്ഘാടനം നവംബര്‍ രണ്ടിന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് FIAV കള്‍ച്ചറല്‍ ഹാളില്‍ നടക്കും. 

വിലാസം: FIAV ഓഫീസ്, 3/85 ഫോസ്റ്റര്‍ സ്ട്രീറ്റ്, ഡാംഡിനോഗ് VIC 3175.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ഷാജി വര്‍ഗീസ് 0401865732, അജി പുനലൂര്‍ 0401426963, ബിജു അരീക്കല്‍ 0401616688, രാജന്‍ വെണ്‍മണി 0400450593, ഉദയന്‍ 0412494126.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക