ദുബായ്: രാജ്യാന്തര ജ്വല്ലറിയായ ഡമാസിന്റെ ആദ്യ ദീപാവലി റാഫ്ള് നറുക്കെടുപ്പില്‍
ഇന്ത്യക്കാരനായ ദീപക് ഭട്ടിന് ഒരു കിലോ സ്വര്‍ണം സമ്മാനമായി ലഭിച്ചു. ഇന്നലത്തെ
നിരക്കു പ്രകാരം ഒരു കിലോ സ്വര്‍ണക്കട്ടിക്ക് 195000 ദിര്‍ഹമാണ്(ഏകദേശം 25,35,000
രൂപ)വില.
ഷാര്‍ജ ഗോള്‍ഡ് സൂഖിലെ ഡമാസ് ജ്വല്ലറിയില്‍ നിന്ന് 2900
ദിര്‍ഹത്തിന് ഭാര്യക്കു വാങ്ങിയ മോതിരമാണ് ദീപകിനെ സ്വര്ണസമ്മാനത്തിന്
അര്‍ഹനാക്കിയത്. സ്വര്‍ണ സമ്മാനം മകള്‍ക്കു വേണ്ടി കരുതിവയ്ക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന് ദീപക് പറഞ്ഞു.
ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച
്ഡമാസ് രണ്ടു റാഫ്ള് നറുക്കെടുപ്പുകള്‍ കൂടി നടത്തുന്നുണ്ട്. അടുത്ത
നറുക്കെടുപ്പ് 26-നും മൂന്നാമത്തെ നറുക്കെടുപ്പ് നവംബര്‍ രണ്ടിനും നടക്കും.
ഡമാസ് ഔട്ട്ലെറ്റുകളില് ചെലവിടുന്ന ഓരോ 1000 ദിര്‍ഹത്തിനും റാഫ്ള് ടിക്കറ്റു
ലഭിക്കും.
ദീപങ്ങളുടെ ഉത്സവത്തിനപ്പുറം സമൃദ്ധിയുടെയും സമ്പത്തിന്റെയും
ആഘോഷമായ ദീപാവലി അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ ആഘോഷിക്കുകയാണ് ഡമാസെന്ന്
റീട്ടെയില്‍ ഡയറക്ടര്‍ രാജ് സഹായ് പറഞ്ഞു. യുഎഇയിലെ എല്ലാ ഡമാസ് ഷോറൂമുകളിലും
ഡമാസ് ഓഫറുകളുണ്ട്.