Image

മെല്‍ബണില്‍ ഡോ. ജെയിംസ് തോപ്പിലിന് ഊഷ്മള സ്വീകരണം

Published on 01 November, 2013
മെല്‍ബണില്‍ ഡോ. ജെയിംസ് തോപ്പിലിന് ഊഷ്മള സ്വീകരണം
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയ കോഹിമ രൂപതാധ്യക്ഷനും കോട്ടയം അതിരൂപതാംഗവുമായ ഡോ. ജെയിംസ് തോപ്പിലിന് മെല്‍ബണ്‍ വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. 

നവംബര്‍ മൂന്നിന് ഫോക്കനാര്‍ സെന്റ്. മാത്യൂസ് പള്ളിയില്‍ നടക്കുന്ന ക്‌നാനായ കമ്യൂണിറ്റി ഓഫ് വിക്‌ടോറിയയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളിലും മെല്‍ബണ്‍ ക്‌നാനായ കാത്തലിക് മിഷന്റെ ഉദ്ഘാടനത്തിലും പങ്കെടുക്കുനായാണ് ഡോ. ജെയിംസ് തോപ്പില്‍ എത്തിയത്

മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പുമായും സെയില്‍ രൂപത മെത്രാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. 

മെല്‍ബണ്‍ ക്‌നാനായ കാത്തലിക് മിഷന്റെ ചാപ്ലെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ണാരപ്പള്ളി, ക്‌നാനായ കമ്യൂണിറ്റി ഓഫ് വിക്‌ടോറിയയുടെ പ്രസിഡന്റ് ബിജിമോന്‍ തോമസ്, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ തോമസ് സജീവ്, സുവനിയര്‍ കമ്മിറ്റി കണ്‍വീനര്‍ റെജി പാറയ്ക്കല്‍ എന്നിവര്‍ വിമാനത്താവളത്തില്‍ ബിഷപ്പിനെ സ്വീകരിച്ചു.

മെല്‍ബണില്‍ ഡോ. ജെയിംസ് തോപ്പിലിന് ഊഷ്മള സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക