Image

മെല്‍ബണില്‍ ഡോ. ഏബ്രഹാം മോര്‍ സേവേറിയോസിന് സ്വീകരണം നല്‍കി

Published on 01 November, 2013
മെല്‍ബണില്‍ ഡോ. ഏബ്രഹാം മോര്‍ സേവേറിയോസിന് സ്വീകരണം നല്‍കി
മെല്‍ബണ്‍ : മെല്‍ബണ്‍ ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടില്‍ ഒക്‌ടോബര്‍ 31ന് (വ്യാഴം) രാത്രി ഒമ്പതിന് എത്തിചേര്‍ന്ന അഭി. ഡോ. ഏബ്രഹാം മോര്‍ സേവേറിയോസ് മെത്രപോലീത്തയെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. എല്‍ദോ ചിറങ്ങരയും മറ്റു പള്ളി വികാരിമാരും വിശ്വാസികളും ചേര്‍ന്നു സ്വീകരിച്ചു.

അഭിവന്ദ്യ തിരുമേനി നവംബര്‍ 10 വൈകുന്നേരം 4.30ന് മെല്‍ബണ്‍ ഫ്രാങ്ക്സ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വി. കുര്‍ബാന അര്‍പ്പിക്കും. വി. കുര്‍ബാനയിലും ശുശ്രൂഷകളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക