Image

ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ വംശജന്‍ മര്‍ദ്ദനമേറ്റ് മരിച്ചു

Published on 04 November, 2013
ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ വംശജന്‍ മര്‍ദ്ദനമേറ്റ് മരിച്ചു
മെല്‍ബണ്‍ : ന്യൂസിലന്‍ഡില്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വംശജന്‍ തരുണ്‍ അസ്താന മരിച്ചു. ശനിയാഴ്ച രാവിലെ ഫാസ്റ്റ് ഫുഡ് കടയുടെ മുന്നില്‍വെച്ച് ഒരു യുവതിയുടെ വസ്ത്രധാരണത്തെ പറ്റിനടത്തിയ സംസാരത്തെതുടര്‍ന്നാണ് തരുണിന് മര്‍ദ്ദനമേറ്റത്. യുവതിയുടെ സുഹൃത്ത് അപ്രതീക്ഷിതമായി അടുത്തെത്തി തരുണിനെ മര്‍ദ്ദിക്കുകയായിരുന്നു. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തരുണ്‍ ഓക്‌ലന്റ് സിറ്റി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ഗ്രീന്‍വിലെ മക് ഫര്‍ലാന്‍ഡ് എന്ന യുവാവിനെ പോലീസ്അറസ്റ്റുചെയ്തിട്ടുണ്ട്. 

ഓക് ലന്റ് സര്‍വകലാശാലയില്‍ െ്രെപമറി അധ്യാപകനാവാനുള്ള പരിശീലനത്തിലായിരുന്നു തരുണ്‍. ഒരു ആസ്പത്രിയില്‍ പാര്‍ട് ടൈമായും ജോലി ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക