Image

'മലയാളമേ' ദൃശ്യാവിഷ്‌കരണ അവതരണ ഗാനം പുറത്തിറക്കുന്നു

Published on 04 November, 2013
'മലയാളമേ' ദൃശ്യാവിഷ്‌കരണ അവതരണ ഗാനം പുറത്തിറക്കുന്നു
ഹാമില്‍ട്ടണ്‍ (ന്യൂസിലാന്‍ഡ്): ഹാമില്‍ട്ടണ്‍ കേരള സമാജം, കേരള പിറവി ദിനത്തോടനുബന്ധിച്ച 'മലയാളമേ' എന്ന ദൃശ്യാവിഷ്‌കരണ അവതരണ ഗാനം പുറത്തിറക്കുന്നു. 

കേരളത്തിന്റെ മനോഹാരിതയും കലാഭംഗിയും തനിമയോടെ ചേര്‍ത്തു നിര്‍ത്തി അനുഗ്രഹീത കലാകാരന്‍ ഏങ്ങണ്ടിയുര്‍ ചന്ദ്രശേഖരന്‍ എഴുതി തിട്ടപ്പെടുത്തിയ വരികള്‍ക്ക് ജെയേഷ് സ്റ്റീഫെന്‍ സംഗീതം പകര്‍ന്ന് മലയാളത്തിലെ പ്രശസ്ത ഗായകരായ വിജയ് യേശുദാസും, രാകേഷ് ബ്രഹ്മാനന്ദനും ചേര്‍ന്ന് ആലപിച്ചി രിക്കുന്ന ഗാനം കേരളപിറവി ദിനത്തില്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ ഒരു ആദ്യ സംരംഭം എന്ന നിലയില്‍ സമര്‍പ്പിക്കുന്നതില്‍ തികച്ചും ഹാമില്‍ട്ടണ്‍ കേരള സമാജം അഭിമാനം കൊള്ളുന്നു.

കേരളത്തിലെ ടിവി ചാനലുകളില്‍ ഹാമില്‍ട്ടണ്‍ കേരള സമാജത്തിന്റെ 'മലയാളമേ' എന്ന ഈ ദൃശ്യാവിഷ്‌കരണ അവതരണഗാനം സംപ്രേഷണം ചെയ്യുന്നു എന്നതും സന്തോഷം നല്‍കുന്നു. ഷിബു ആന്‍ഡ്രൂസ് ആണ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കരണം നിര്‍വഹിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ചെറിയാന്‍ ഇടയാറന്മുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക