ലിവര്‍പൂള്‍ : എല്ലാ വര്‍ഷവും ചെറിയ നോയമ്പ് കാലത്ത് ലിവര്‍പൂളില്‍ കേരള കത്തോലിക്ക കമ്മ്യൂണിറ്റി ഫസാര്‍ക്കലി നടത്തിവരുന്ന വാര്‍ഷിക ധ്യാനം ഈ വര്‍ഷം നവംബര്‍ 29,30 ഡിസംബര്‍, തിയതികളില്‍ നടത്തപ്പെടുന്നു. സെന്റ് ഫിലോമിനോസ് ദേവാലയത്തില്‍ നവംബര്‍ 29 ന് വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 8 വരെയും നവംബര്‍ 30 ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 6 മണി വരെയും ഡിസംബര്‍ 1-ന് ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 6 വരെയുമാണ് ധ്യാനം നടക്കുന്നത്.
തിരുവനന്തപുരം അനുഗ്രഹഭവന്‍ ഡയറക്ടര്‍ ഫാ.ജസ്റ്റിന് അലക്സ് ധ്യാനം നയിക്കുന്നു. തന്റെ പൗരോഹിത്യ ജീവിത തപസ്സ്യയിലൂടെ വിശ്വാസികള്‍ക്ക് ആത്മീയമായ പുതുജീവനും പുത്തനുണര്‍വ്വും നല്കിയ ജസ്റ്റിന് അച്ഛന്റെ ധ്യാനം ലിവര്‍ പൂളിലെ മലയാളികള്‍ക്ക് ഒരു വലിയ അനുഗ്രഹമാകും. തിരുവചനത്തില്‍ അധിഷ്ഠിതമായ സ്പിരിച്ചല്‍ ഷെയറിംങ്ങ് , കൈവെയ്പ് ശുശ്രൂഷ, സൗഖ്യ പ്രാര്‍ത്ഥന, കുടുംബ നവീകരണ പ്രാര്‍ത്ഥന , കൗണ്‍സിലിംഗ് മുതലായവ ഈ ധ്യാനത്തിന്റെ സവിശേഷതകളായിരിക്കും.
സുരക്ഷിതമായ ഫ്രീ കാര്‍ പാര്‍ക്കിംഗ് ഉണ്ടായിരിക്കുന്നതാണ്. വാര്‍ഷിക നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത് വ്യക്ത ജീവിതത്തിലും കുടുംബങ്ങളിലും പുതിയ നവീകരണം പ്രാപിക്കുവാന്‍ യുകെയിലെ എല്ലാ മലയാളികളെയും ലിവര്‍പൂള്‍ കേരള കാത്തോലിക്ക കമ്മ്യൂണിറ്റി ഫസാര്‍ക്കലി ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജിജിമോല് മാത്യൂ - 07835 140423,
ജെസ്സി ജിമ്മി -07951 9801012,
ടോം തോമസ്- 07577249750,
ജോയ് മെനാച്ചേരി-07527 682058
ധ്യാനം നടക്കുന്ന പള്ളി :
സെന്റ് .ഫിലോമിന .ആ.സി ചര്‍ച്ച്,
സ്പാരോ ഹാള്‍ റോഡ്,
ലിവര്‍പൂള്‍ എല്‍ 96 ബി യു.