Image

പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ആചരിച്ചു

Published on 08 November, 2013
പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ആചരിച്ചു
സിഡ്‌നി: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ വിപുലമായി ആഘോഷിച്ചു. 2ന് രാവിലെ ഇടവക വികാരി ഫാ. തോമസ് വര്‍ഗീസ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. വൈകിട്ട് നടന്ന റിട്രീറ്റിന് ഫാ. ബാബു കുര്യന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സന്ധ്യാനമസ്‌കാരവും, റാസയും നടന്നു.
3ന് രാവിലെ ഫാ. ബാബു കുര്യന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, റാസ, ആശീര്‍വാദം, നേര്‍ച്ച എന്നിവ നടന്നു. ഫാ. തോമസ് വര്‍ഗീസും കമ്മിറ്റി അംഗങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട്: സുജീവ് വര്‍ഗീസ്


പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക