Image

സിംഫണിയുടെ 'യാത്ര' രാഗാനുഭവങ്ങള്‍ക്കൊണ്ട് സദസ് ആടിപ്പാടി

Published on 08 November, 2013
സിംഫണിയുടെ 'യാത്ര' രാഗാനുഭവങ്ങള്‍ക്കൊണ്ട് സദസ് ആടിപ്പാടി
മെല്‍ബണ്‍: മെല്‍ബണിലെ ഗായകരുടെ കൂട്ടായ്മയായ സിംഫണി ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സംഗീത സന്ധ്യ 'യാത്രാ' സദസിന്റെ കൈയടിയും കരഘോഷവും കൊണ്ട് ശ്രദ്ധേയമായി.

യുവഗായകരുടെ പാട്ടുകള്‍ ഓക്‌ലെ സൗത്ത് ക്രിസ്ത്യന്‍ തിയറ്ററില്‍ മണിക്കിനാവിന്‍ കൊതുമ്പുവളളമായി മാറിയപ്പോള്‍ തിങ്ങിനിറഞ്ഞ സദസ് ഒന്നടങ്കം ഹര്‍ഷാരവം മുഴക്കി. ഫെമിന്‍ പാടിയ 'നിലാവേ..., മീനാക്ഷി പാടിയ കറുപ്പുതാന്‍ എനക്കു പുടിച്ച കളര്‍, ശിവകുമാറിന്റെ ഓംങ്കാര നാഥനും, ഈ കൂട്ടായ്മയ്ക്ക് ആദ്യം മുതല്‍ മുന്‍ കയ്യെടുത്ത ദീപാ സജുവിന്റെ ആചാ നാച്‌ലെയും നവ്യാനുഭവമായി മാറി. ശുഭ മനോജിന്റെ പാട്ടുകള്‍ വേദിയിലെ കാണികള്‍ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.

കളകളാരവം മുഴക്കി ഓടിയെത്തിയ തില്ലാന തില്ലാനയുമായി സജിനിയും വിനോദും വേദി കൈയടക്കിയിരുന്നു. ഒപ്പം അരങ്ങത്ത് ആടിപ്പാടിയ നര്‍ത്തകിമാര്‍ സിംഫണിക്ക് യാത്രയുടെ വരദാനമൊരുക്കി.

അനൂപ് ഗോപന്റെ അന്‍പേ..... അന്‍പേയും സിന്ധു സൂരജിന്റെ ജാനേ മന്‍ ജാനേ മന്‍ സദസിലെ ആസ്വാദകരെ പാട്ടിന്റെ പാലാഴി തീര്‍ത്തപ്പോള്‍ ജാസി ഗിഫ്റ്റിന്റെ അന്നക്കിളി നീ എന്നിലെ ഗാനവുമായി ആര്‍ക്കര്‍ വേദി തന്നെ കൈയടക്കി. ഗോപ കുമാര്‍, മനോജ് സംഘത്തിന്റെ കാട്ടുകുയിലെ മാനസ കുയിലേ, സിന്‍സിയുടെ ദം മരതം, മനീഷും സിഡ്‌നിയും ഗായകരായെത്തിയ പ്രിയനു മാത്രവും ആസ്വാദകരെ പാട്ടിന്റെ മാസ്മരിക ലോകത്തിലെത്തിച്ച മൂന്ന് മണിക്കൂര്‍ മെല്‍ബണ്‍ സിംഫണിയുടെ താളലയങ്ങള്‍ക്ക് ആസ്വാദക മനസില്‍ ഒരു പുത്തന്‍ അനുഭവമായി മാറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക