Image

ജീസസ് ഫാമിലി മീറ്റ് 2013

Published on 08 November, 2013
ജീസസ് ഫാമിലി മീറ്റ് 2013
 
ടൗണ്‍സ് വില്ല: പ്രശസ്ത വചനപ്രഘോഷകനായ ഫാ. ടോം കുമ്മുംപുറം, സണ്ണിസ്റ്റീഫന്‍, ജിജിമോന്‍ കുഴിവേലി എന്നിവര്‍ നയിക്കുന്ന ജീസസ് ഫാമിലി മീറ്റ് ടൗണ്‍സ് വില്ലയില്‍ ആരംഭിച്ചു.

ഹോളി ഫാമിലി കാത്തലിക് ചര്‍ച്ചിലാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന വചന ശുശ്രൂഷ നടക്കുന്നത്. വൈകുന്നേരം നാലു മുതല്‍ രാത്രി 10 വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. നവംബര്‍ ഏഴിന് (വ്യാഴം) ധ്യാനം സമാപിക്കും. ടൗണ്‍സ് വില്ലയിലെ ഫാ. ജോണ്‍ കുന്നത്ത്മാപ്പള്ളിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ചങ്ങനാശേരി എസ്ബി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ടോം കുന്നുംപുറം, ബ്രദര്‍ സണ്ണിസ്റ്റീഫന്‍, ബ്രദര്‍ ജിജിമോന്‍ കുഴിവേലി എന്നിവരാണ് ജീസസ് ഫാമിലി മീറ്റിന് നേതൃത്വം നല്‍കുന്നത്.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക