Image

മെല്‍ബണില്‍ കന്യകാ മറിയത്തിന്റെ തിരുനാള്‍ ആഘോഷിച്ചു

Published on 08 November, 2013
മെല്‍ബണില്‍ കന്യകാ മറിയത്തിന്റെ തിരുനാള്‍ ആഘോഷിച്ചു

മെല്‍ബണ്‍: ക്‌നാനായ കമ്യൂണിറ്റി ഓഫ് വിക്‌ടോറിയയുടെ പത്താമത് വാര്‍ഷികത്തോടനുബന്ധിച്ച് ക്‌നാനായ കാത്തലിക് മിഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പരി. ദൈവമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു.

മെല്‍ബണിലെ ഫോക്കനാര്‍ സെന്റ് മാത്യൂസ് പള്ളിയില്‍ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനക്ക് കോഹിമ രൂപത മെത്രാന്‍ റവ. ഡോ. ജെയിംസ് തോപ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സീറോ മലബാര്‍ ഓസ്‌ട്രേലിയ കോഓര്‍ഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി ഉള്‍പ്പെടെ പതിനഞ്ചോളം മലയാളി വൈദികര്‍ വി. കുര്‍ബാനയില്‍ സഹകാര്‍മികരായിരുന്നു. ക്‌നാനായ കമ്യൂണിറ്റി ഓഫ് വിക്‌ടോറിയ അസോസിയേഷനിലെ പ്രശസ്ത ഗായകരായ ബിജു രാമച്ചനാട്ട്, ജോമോന്‍ കുളിഞ്ഞി, ബിനീഷ് ജോസഫ്, ബിജികേഷ്, സിമി സാമുവല്‍, ദീപ ജോബി, മിനി ഡൊമിനിക്, അനു സൈമണ്‍, ആല്‍വിന്‍ ഷാജി, സ്റ്റെഫി ജയ്ക്കബ്, ഷെറിന്‍ ജയ്ക്കബ് എന്നിവര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

ക്‌നാനായ കാത്തലിക് മിഷന്റെ ഉദ്ഘാടനത്തിനെത്തിയ മെല്‍ബണ്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ഡെന്നിസ് ഹാര്‍ട്ട് മുഖ്യാതിഥിയായി പങ്കെടുത്ത് തിരുനാള്‍ സന്ദേശം നല്‍കി. ബ്രദര്‍ ജിജിമോന്‍ കുഴിവേലി മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു. തുടര്‍ന്ന് വി. മാതാവിന്റേയും വി. ഔസേഫ് പിതാവിന്റേയും തിരുസ്വരൂപങ്ങള്‍ വഹിച്ചുനടന്ന ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിന് നൂറുകണക്കിനു വിശ്വാസികള്‍ പങ്കുചേര്‍ന്നു. പ്രദക്ഷിണത്തിന് അകമ്പടിയായി കുരിശുരൂപവും കൊടിതോരണങ്ങളും മുത്തുക്കുടകളും ചെണ്ടമേളവും, ഓസ്ട്രിയന്‍ ബാന്‍ഡുമേളവും അകമ്പടി സേവിച്ചു. 

മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് മെല്‍ബണ്‍ ക്‌നാനായ കാത്തലിക് മിഷന്‍ രൂപം കൊടുത്ത ദര്‍ശനത്തിലെ അംഗങ്ങള്‍ ഓപ്പയും മോറിസും അണിഞ്ഞ് പ്രദക്ഷിണത്തിന് അണിനിരന്നപ്പോള്‍ വ്യത്യസ്തകൊണ്ട് ചരിത്രതാളുകളില്‍ ഇടംനേടി.

ഫാ. ഷിജു ആവനൂര്‍ പാലിയത്തില്‍നിന്ന് വിശ്വാസികളെ ആശിര്‍വദിച്ച് പള്ളിക്കകത്ത് പ്രവേശിച്ച് വിശ്വാസികള്‍ക്ക് ആശിര്‍വാദം നല്‍കി. തുടര്‍ന്ന് നേര്‍ച്ചവിതരണവും മുടി എടുക്കാനും അടിമ വയക്കുന്നതിനും വിശ്വാസികള്‍ക്ക് കമ്മിറ്റിക്കാര്‍ സൗകര്യം ഒരുക്കി. സ്‌നേഹവിരുന്നോടെ തിരുനാള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

മെല്‍ബണില്‍ കന്യകാ മറിയത്തിന്റെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക