Image

റവ. ഡോ. ജെയിംസ് തോപ്പിലിന് ടൗണ്‍സ്‌വില്ലില്‍ സ്വീകരണം നല്‍കി

Published on 09 November, 2013
റവ. ഡോ. ജെയിംസ് തോപ്പിലിന് ടൗണ്‍സ്‌വില്ലില്‍ സ്വീകരണം നല്‍കി
ടൗണ്‍സ്‌വില്‍: കൊഹിമ രൂപത അധ്യക്ഷനും കോട്ടയം അതിരൂപതാംഗവുമായ റവ. ഡോ. ജെയിംസ് തോപ്പിലിന് ടൗണ്‍സ്‌വില്‍ വിമാന താവളത്തില്‍ സ്വീകരണം നല്‍കി.

ക്‌നാനായ കമ്മ്യൂണിറ്റി ഓഫ് നോര്‍ത്ത് ക്വീന്‍സ് ലാന്റിന്റെ നാലാമത് വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കുവാനും ടൗണ്‍സ്‌വില്‍ രൂപതാധ്യക്ഷന്‍, ബിഷപ് മൈക്കിള്‍ പട്‌നിയുമായുളള കൂടിക്കാഴ്ചയ്ക്കും കൂടെ വേണ്ടിയാണ് പിതാവ് ടൗണ്‍സ്‌വില്ലില്‍ എത്തിയത്.

ടൗണ്‍സ്‌വില്ലിലെ മലയാളി വിശ്വാസികള്‍ക്കായി നവംബര്‍ 10 ന് (ഞായര്‍) ഏഴിന് ഹോളി സ്പിരിറ്റ് പളളിയില്‍ പിതാവ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക