Image

കെസിവിഎ പത്താമത് വാര്‍ഷികം: സുവനീര്‍ പ്രകാശനം ചെയ്തു

Published on 10 November, 2013
കെസിവിഎ പത്താമത് വാര്‍ഷികം: സുവനീര്‍ പ്രകാശനം ചെയ്തു
മെല്‍ബണ്‍: ക്‌നാനായ കമ്യൂണിറ്റി ഓഫ് വിക്‌ടോറിയയുടെ പത്താമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് ചാരുത പകരാനും വരും തലമുറയ്ക്ക് അസോസിയേഷനെകുറിച്ച് അവബോധം ഉണ്ടാക്കാനും ചരിത്രത്തിന്റെ ഭാഗമായി മാറാനും ഈ സുവനീറിനു കഴിയട്ടെ എന്ന് കൊഹിമ രൂപത മെത്രാന്‍ റവ. ഡോ. ജെയിംസ് തോപ്പില്‍ ആശംസിച്ചു.

അസോസിയേഷന്റെ പത്താമത് വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കാന്‍ പോകുന്ന സുവനീയറിന്റെ ഡെമോ റവ. ഡോ. ജെയിംസ് തോപ്പില്‍ സീറോ മലബാര്‍ ഓസ്‌ട്രേലിയ കോഓര്‍ഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിക്ക് നല്‍കി പ്രകാശനം ചെയ്തു. 

മെല്‍ബണ്‍ ക്‌നാനായ മിഷന്റെ ചാപ്ലെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ണാരപ്പള്ളി, പ്രസിഡന്റ് ബിജിമോന്‍ തോമസ്, സെക്രട്ടറി സോളമന്‍ ജോര്‍ജ്, ഫാ. ഷാബു ചാമപ്പാറ, സജി വയലുങ്കന്‍, ജോയല്‍ ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. 

റെജി പാറയ്ക്കന്‍ കണ്‍വീനറായ സുവനീര്‍ കമ്മിറ്റിയില്‍ ബിജിമോന്‍ തോമസ്, സോളമന്‍ ജോര്‍ജ്, ബോബന്‍ തോമസ്, സുജോയി ഫിലിപ്പ്, സജി കണ്ണംപുറം എന്നിവര്‍ അംഗങ്ങളായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക