Image

കെസിവിഎ പത്താമത് വാര്‍ഷികം ചരിത്ര താളിലേക്ക്

Published on 10 November, 2013
കെസിവിഎ പത്താമത് വാര്‍ഷികം ചരിത്ര താളിലേക്ക്
മെല്‍ബണ്‍: ക്‌നാനായ കമ്യൂണിറ്റി ഓഫ് വിക്‌ടോറിയയുടെ പത്താമത് വാര്‍ഷികാഘോഷങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി മാറിക്കൊണ്ട് മെല്‍ബണില്‍ ഒരു പുത്തന്‍ സൂര്യോദയത്തിന് തുടക്കമായി.

നവംബര്‍ മൂന്നിന് മെല്‍ബണിലെ ഫോക്കനാര്‍ സെന്റ് മാത്യൂസ് പള്ളിയില്‍ വി. കുര്‍ബാനയോടുകൂടി ക്‌നാനായ കമ്യൂണിറ്റി ഓഫ് വിക്‌ടോറിയയുടെ പത്താമത് വാര്‍ഷികത്തിന് ആത്മീയ ചൈതന്യം പകര്‍ന്ന് റവ. ഡോ. ജെയിംസ് തോപ്പിലിന്റെ മുഖ്യകാര്‍മികത്തില്‍ ആരംഭിച്ചു.

മെല്‍ബണ്‍ ക്‌നാനായ കാത്തലിക് മിഷന്റെ ചാപ്ലെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ണാരപ്പള്ളി, സീറോ മലബാര്‍ ഓസ്‌ട്രേലിയ കോഓര്‍ഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, കോട്ടയം അതിരൂപതാംഗങ്ങളും സിഡ്‌നിയില്‍ സേവനം ചെയ്യുന്ന വൈദികരായ ജോസ് ചിറയില്‍ പുത്തന്‍പുര, ഷാജു ചാമപ്പാറ, ജോയി കുന്നശേരി, ഷിബു ആവനൂര്‍ എന്നിവരെ റിസപ്ഷന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ തോമസ് സജീവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഫോക്കനാര്‍ സെന്റ് മാത്യൂസ് ഹാളിലേക്ക് സ്വീകരിച്ച് ആനയിച്ചു. 

സ്റ്റെഫി ജയിക്കബിന്റേയും ഷെറിന്‍ ജയിക്കബിന്റേയും ഈശ്വര പ്രാര്‍ഥനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ക്‌നാനായ കമ്യൂറ്റി ഓഫ് വിക്‌ടോറിയയുടെ പത്താമത് വാര്‍ഷിക ആഘോഷങ്ങള്‍ക്ക് പങ്കെടുക്കാനെത്തിയവര്‍ക്ക് അസോസിയേഷന്‍ സെക്രട്ടറി സോളമന്‍ ജോര്‍ജ് സ്വാഗതം ആശംസിച്ചു. 

പാശ്ചാത്യ സംസ്‌കാരങ്ങളില്‍ ജീവിക്കുമ്പോഴും ക്‌നാനായ മക്കളുടെ പാരമ്പര്യം തനിമയിലും ഒരുമയിലും വിശ്വാസ നിറവിലും കാത്തുസൂക്ഷിക്കുന്നതിനെ ഡോ. ജെയിംസ് തോപ്പില്‍ ഉദ്ഘാടനം പ്രസംഗത്തില്‍ അഭിനന്ദിച്ചു. തുടര്‍ന്ന് വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീയറിന്റെ ഡമോ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിക്ക് നല്‍കി പ്രകാശനം ചെയ്തു. 

പത്താമത് വാര്‍ഷികം വിജയിപ്പിച്ച അംഗങ്ങള്‍ക്ക് പ്രസിഡന്റ് ബിജിമോന്‍ തോമസ് നന്ദി പറഞ്ഞു. കെല്‍വിന്‍ തോമസ്, എംപിയുടെ സന്ദേശം ഏരിയ കോഓര്‍ഡിനേറ്ററ് സിജു അലക്‌സ് വായിച്ചു. 

ഫാ. സ്റ്റീഫന്‍ കണ്ണാരപ്പള്ളി, ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ഫാ. ഷാബു ചാമപ്പാറ, ഓഷ്യാന ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ് സജി വയലുങ്കന്‍, കെസിവൈഎല്‍ പ്രസിഡന്റ് ജോയല്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വര്‍ണശബളമായ ഓപ്പണിംഗ് സെറിമണി ആരംഭിച്ചു. 

അസോസിയേഷന്റെ വളര്‍ച്ചയ്ക്ക് ഒട്ടേറെ ത്യാഗം ചെയ്ത തോമസ് ആക്കമാലി, സജിമോന്‍ വരകുകാല, സൈമണ്‍, സജി വയലുങ്കല്‍ എന്നിവര്‍ നയിച്ച കമ്മിറ്റി അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു.

കാണികളെ വിസ്മയത്തില്‍ ആക്കി പ്രഫഷണല്‍ ചാരുതയോടെ അവതരിപ്പിച്ച കലാപരിപാടികള്‍ കണ്ണിനും കാതിനും വേറിട്ട അനുഭവമാക്കി. സിമി സാം, മാനസ ജിജിമോന്‍, ദീപജോ, ഷാജി ജയ്ക്കബ്, സീന ബിജോ, ഷാജി എന്നിവര്‍ ആഘോഷങ്ങളുടെ അവതാരകരായിരുന്നു. 

കമ്മിറ്റി ചാപ്‌ളെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ണാരപ്പള്ളി, ഭാരവാഹികളായ ബിജിമോന്‍ തോമസ്, ടോമി നെടുംതുരുത്തി, സോളമന്‍ ജോര്‍ജ്, ലിസി ജോസ്‌മോന്‍, സോജന്‍ തോമസ്, ഏരിയ കോഓര്‍ഡിനേറ്റര്‍മാരായ സിജു അലക്‌സ്, ജെനി സൈമണ്‍, സ്റ്റീഫന്‍ ഓക്കാടന്‍, ബോബന്‍ തോമസ് എന്നിവര്‍ നന്ദി പറഞ്ഞു. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

കെസിവിഎ പത്താമത് വാര്‍ഷികം ചരിത്ര താളിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക