Image

ക്രിസ്മസ് ആഘോഷത്തിമിര്‍പ്പിന് തുടക്കം കുറിച്ച് സിംഗപ്പൂരില്‍ മലയാളി കരോള്‍ സംഘം

Published on 11 November, 2013
ക്രിസ്മസ് ആഘോഷത്തിമിര്‍പ്പിന് തുടക്കം കുറിച്ച് സിംഗപ്പൂരില്‍ മലയാളി കരോള്‍ സംഘം
വുഡ്‌ലാന്‍ഡ്‌സ്: രക്ഷകന്റെ തിരുപിറവി അറിയിച്ച് പാരമ്പര്യ തനിമയില്‍ വീടുവീടാന്തരം കയറിയിറങ്ങിയുള്ള 2013ലെ ക്രിസ്മസ് കരോളിനു സിംഗപ്പൂര്‍ യാക്കോബായ ഇടവകയില്‍ ഇതോടെ തുടക്കമായി. 

ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന മോര്‍ ഇഗ്‌നാത്തിയോസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ കരോള്‍ സംഘം സിംഗപ്പൂരിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു വരുന്നു. എസ്എംഎസിലൂടെയും ഇമെയില്‍ വഴിയും സന്ദേശങ്ങള്‍ കൈമാറിയും സ്വന്തം കൂടുകളിലേക്കൊതുങ്ങുന്ന പുതിയ യുഗത്തിലെ ആഘോഷം കണ്ടു ശീലിക്കുന്ന പ്രവാസ ഭൂമിയിലെ പുതിയ തലമുറയ്ക്ക് ഒരു ഉയര്‍ത്തുപാട്ടായി യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ പാരമ്പര്യ തനിമയോടെ അവതരിപ്പിച്ച ക്രിസ്മസ് കരോള്‍ നവംബര്‍ ഒമ്പതിന് (ശനി) ഇടവക വികാരി ഫാ. റോബിന്‍ ബേബിയുടെ ഭവനത്തില്‍ നടന്ന പ്രാര്‍ഥനകള്‍ക്കുശേഷം ആദ്യ ദിവസം കരോള്‍ സംഘം ഇടവകയിലെ വുഡ്‌ലാന്‍ഡ്‌സ് സോണിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു.

കുട്ടികളും മുതിര്‍ന്നവരുമടങ്ങിയ ഗായക സംഘത്തെ അനുഗമിച്ചുകൊണ്ടുള്ള വാദ്യ ഉപകരണങ്ങളുടെ മേളവിസ്മയങ്ങളും ഇടവക ജനങ്ങള്‍ ആഘോഷമാക്കി മാറ്റി. ചുമലിലെ സഞ്ചിയില്‍നിറയെ സമ്മാനങ്ങളുമായി സന്താക്ലോസും സംഘത്തെ അനുഗമിക്കുന്നുണ്ട്. 25ഓളം വരുന്ന സംഘം ശനി, ഞായര്‍ ദിവസങ്ങളിലെ വൈകുന്നേരങ്ങളില്‍ നടത്തുന്ന വീട് സന്ദര്‍ശനത്തില്‍ സിംഗപ്പൂരിലുള്ള നാനാദേശക്കാര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സന്തോഷത്തോടെ സഹകരിച്ചുവരുന്നു. ഇടവക ആരംഭിച്ചശേഷമുള്ള ആറാം വര്‍ഷത്തെ കരോള്‍ ആണ് ഈ വര്‍ഷം നടത്തുന്നത്.

തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ ഇടവകയുടെ മറ്റു ഭാഗത്തേയ്ക്കും കരോള്‍ സന്ദര്‍ശനം ഉണ്ടായിരിക്കുമെന്ന് വികാരി അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: പള്ളി ഓഫീസുമായി ബന്ധപ്പെടുക 006581891415.

റിപ്പോര്‍ട്ട്: ബേസില്‍ ബേബി

ക്രിസ്മസ് ആഘോഷത്തിമിര്‍പ്പിന് തുടക്കം കുറിച്ച് സിംഗപ്പൂരില്‍ മലയാളി കരോള്‍ സംഘം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക